പച്ച മാങ്ങ കഷ്ണങ്ങളുടെ ചിത്രം പങ്കുവച്ച ദീപികയ്ക്ക് സോഷ്യല്‍ മീഡിയയുടെ വക ഗര്‍ഭം?
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്ബതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണിവര്‍. വിവാഹത്തിന് ശേഷവും ഇത് തുടരുകയാണ്. വിവഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിരവധി തവണ ഇവര്‍ ദീപികയെ അമ്മയാക്കിയിരുന്നു. ഗര്‍ഭ വാര്‍ത്ത ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ സജീവ ചര്‍ച്ചയായപ്പോള്‍ പ്രതികരിച്ച് നടി തന്നെ രംഗത്തെത്തി. ഇപ്പോഴിത വീണ്ടും താരം അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുകയണ്.
ലോക്ക് ഡൗണ്‍ ആയതോടെ കൂടുതല്‍ ആക്ടീവായിരിക്കുകയാണ്. രണ്‍വീറിന് വേണ്ടിയുള്ള പാചക പരീക്ഷണത്തിന്റേയും വീട്ടിലെ രസകരമായ സംഭവങ്ങളും ദീപിക ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പച്ച മാങ്ങ കഷ്ണങ്ങളുടെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ പച്ച മാങ്ങ പ്രിയം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു ഇത്. ഇതിനെക്കാളും മികച്ചത് ഒന്നുമില്ലെന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നും കുറിച്ചു കൊണ്ടായിരുന്നു ദീപിക മാങ്ങ കഷ്ണങ്ങളുടെ ചിത്രം പങ്കുവെച്ചത്. താരങ്ങള്‍ ഉള്‍പ്പെടെ കമന്റുമായി രംഗത്തെത്തിയിരുന്നു. നടി കരീന കപൂറും ഇതിന് സമാനമായ ചിത്ര പങ്കുവെച്ചിട്ടുണ്ട്. ദീപികയുടെ പച്ച മാങ്ങ ചിത്രം പുറത്തു വന്നതിന് ശേഷമാണ് അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അമ്മായാകാന്‍ പോകുന്നോ? താരങ്ങള്‍ക്ക് ആശംസ നേര്‍ന്നു കൊണ്ടുള്ള നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
മുന്‍പ് ഒരിക്കല്‍ ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചപ്പോള്‍ പ്രതികരണവുമായി ദീപിക രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു . തങ്ങള്‍ രണ്ടു പേരും അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. കരിയറിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ദീപിക പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാന്‍ നിര്‍ബന്ധിക്കരുത്. സംഭവിക്കേണ്ട സമയത്ത് അതൊക്കെ സംഭവിച്ചോളും. എന്നാല്‍ ആ അവസ്ഥയിലൂടെ കടന്നു പോകാന്‍ ഒരിക്കലും ആരേയും നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും ദീപിക പറഞ്ഞു. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha