Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബാലു ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ പലതും ചെയ്യുമായിരുന്നു... ലോക്ഡൗണ്‍ ആയിതിനാല്‍ ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്... ഈ സമയങ്ങളില്‍ ബാലു ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു.. എനിക്ക് ബാലുവിനെ ഓര്‍മിക്കാന്‍ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വേണ്ട... അവന്‍ എപ്പോഴും എന്റെ മനസിലുണ്ട്... അത്രയ്ക്കും ദൃഢമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം! ബാലഭാസ്കറിനെ കുറിച്ച് തുറന്ന് പറഞ്ഞ്‌ വിധു

05 MAY 2020 09:15 AM IST
മലയാളി വാര്‍ത്ത

ഈ ലോക്ഡൌണ്‍ കാലത്ത് 'മഴയിലാരോ' എന്ന ആല്‍ബത്തില്‍ ബാലഭാസ്കര്‍ സംഗീതം പകര്‍ന്നാലപിച്ച 'നിന്‍ ജീവനില്‍…' എന്ന ഹിറ്റ് ഗാനത്തിനു കവര്‍ പതിപ്പുമായി ഗായകന്‍ വിധു പ്രതാപ്. ലോക്ഡൗണില്‍ എല്ലാ കലാകാരന്മാരും ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ബാലഭാസ്കര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുമായിരുന്നുവെന്നും ബാലുവിനു വേണ്ടിയാണ് ഈ ഗാനം ഒരുക്കിയതെന്നും വിധു പറയുന്നു.

ബാലഭാസ്കര്‍ ചെയ്ത പാട്ടുകളില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണിതെന്നും വിധു പ്രതാപ് പറയുന്നു. ബാലഭാസ്കറുമായി നീണ്ട സൗഹൃദം വിധുവിനുണ്ടായിരുന്നു. ബാലഭാസ്കര്‍ ഇപ്പോഴും തന്റെ മനസില്‍ ഉണ്ടെന്ന് വിധു പറയുന്നു.

താരത്തിന്റെ വാക്കുകള്‍ഇങ്ങനെ… 'എനിക്ക് ബാലുവിനെ ഓര്‍മിക്കാന്‍ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വേണ്ട. അവന്‍ എപ്പോഴും എന്റെ മനസിലുണ്ട്. അത്രയ്ക്കും ദൃഢമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ എല്ലാ കലാകാരന്മാരും ക്രിയാത്മകമായി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എല്ലാവരും തങ്ങളുടേതായ കലാസൃഷ്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ബാലു ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ പലതും ചെയ്യുമായിരുന്നു.

ക്രിയാത്മകമായി ഓരോന്ന് ചെയ്യാന്‍ വളരെ മികച്ച ആശയങ്ങള്‍ ഉള്ളയാളാണ് ബാലു. ലോക്ഡൗണ്‍ ആയിതിനാല്‍ ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്. ഈ സമയങ്ങളില്‍ ബാലു ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു. എന്തോ പെട്ടന്ന് ബാലുവിന്റെ ഒരു പാട്ട് പാടണമെന്ന് തോന്നി.

ബാലു ചെയ്ത പാട്ടുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് 'മഴയിലാരോ' എന്ന ആല്‍ബത്തിലെ ഈ ഗാനം. അവനു വേണ്ടിയാണ് ഈ കവര്‍ ഗാനം ചെയ്തത്' .ബാലഭാസ്കറിന്റെ പാട്ട് വീണ്ടും ആസ്വദിക്കാന്‍ അവസരം നല്‍കിയതിന് നിരവധി പേര്‍ വിധു പ്രതാപിനു അഭിനന്ദനവുമായി എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (37 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (38 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends