വാട്സ്ആപ്പ് സുഹൃത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി
നടി രഞ്ജിനിയെ മലയാളികള്‍ ആരും മറന്നുകാണില്ല, മോഹന്‍ലാല്‍ നായകനായ ചിത്രം സിനിമയിലെ നായിക. വാട്സ്ആപ്പില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ വാട്സ്ആപ്പ് സുഹൃത്തായ നടനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് താരം. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് രഞ്ജിനി പരാതി നല്‍കാനൊരുങ്ങുന്നത്. ഇരുവരും അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിനി ഇയാള്‍ക്കെതിരെ നോട്ടീസ് അയച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ നടന് വിശദീകരണം നല്‍കാനുള്ള അവസരമാണ് താന്‍ നല്‍കുന്നത്. അതിന് കഴിയാതെ വരികയാണെങ്കില്‍ മാത്രമേ താന്‍ കേസുമായി മുന്നോട്ടുപോകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha