എന്നെ വിട്ടിട്ട് പോയിടുമാന്ന് ഭയമായിരിക്ക്... സ്ക്രീനിൽ തുള്ളിച്ചാടി പൊട്ടിച്ചിരിക്കുന്ന റിമി ആദ്യമായി ആരാധകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു! ഏറ്റെടുത്ത് സോഷ്യൽമീഡിയ...
മലയാളികളുടെ ഇഷ്ട താരവും ഗായികയുമാണ് റിമി ടോമി. ലോക് ഡൗണിന് പിന്നാലെ എല്ലാവരും വീട്ടിലിരിപ്പാണ്. പലരും അവരുടേതായ കാര്യങ്ങൾ ചെയ്ത് സമയം ചെലവഴിക്കുകയാണ്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ടിക്ക് ടോക്കിലും താരമായി മാറുകയാണ്.
ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ അനുകരിച്ച് റിമി പങ്കുവയ്ക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ഒരു തമിഴ് സിനിമയിലെ രംഗത്തെ അവതരിപ്പിച്ച റിമി ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഡ്യൂയറ്റ് ചെയ്തതെന്നും കുറിച്ചുകൊണ്ട് പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. '
ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന് ആരാണെന്ന് ഒന്നും അറിയില്ല്. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി. റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നന്നായിട്ടുണ്ടെന്ന അഭിപ്രായവുമായി ആരാധകരും രംഗത്തെത്തി.
https://www.facebook.com/Malayalivartha