Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആത്മസുഹൃത്തിന്റെ തലോടല്‍ പോലെ അവര്... ഞാന്‍ സ്വാര്‍ത്ഥയാണല്ലോ. അഹങ്കാരിയും, താന്തോന്നിയുമാണല്ലോ... ബാഹ്യമായ ജീവിതത്തില്‍ സുഖം തേടുന്നവള്‍..ആത്മ നിര്‍വൃതിക്ക് വേണ്ടി… ഈ ലോകത്ത് ജീവിക്കുന്നവള്‍... ഇന്നും ഉണങ്ങാത്ത മുറിവുകളെക്കുറിച്ച്‌ ജസ്ല മാടശ്ശേരി തുറന്ന് പറയുന്നു...

06 MAY 2020 10:12 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടിവന്ന താരമാണ് ജസ്ല മാടശ്ശേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജസ്ല മാടശ്ശേരി. സമകാലിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കാറുള്ള ജസ്സ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ ബോസില്‍ എത്തിയ താരം ഷോയിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.


ജസ്ലയുടെ വാക്കുകളിലൂടെ...

ഇതെഴുതുന്നത്‌ഒരു എഴുത്തുകാരിയല്ലെന്ന് ആദ്യമറിയുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് വഴിതെറ്റിയെത്തിയ താഴ്വാരമാണ്… ഇ എഴുത്തിന്റേത്. ജീവിതത്തില്‍ നിന്നും കീറിയെടുത്ത ചില ഏടുകളാണ്. കീറിയെടുത്തപ്പോള്‍ മൂലകളും വക്കുകളും പെര്‍ഫെക്‌ട് അല്ല. പാതി കീറിപോയ ഏടുകളും കൂട്ടത്തിലുണ്ട്. അതും എന്നെ വല്ലാതെ ഉലച്ചപ്പോള്‍. മനസ്സ് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഇതെല്ലാം ഞാനെവിടെ കൊണ്ട് പോയി തള്ളുമെന്നോര്‍ത്തപ്പോള്‍.

മുന്നില്‍ കണ്ട പേനയും പുസ്തകവും ഒരു വഴികാണിച്ചു. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടേല്‍ നിനക്ക് വേണ്ടി എഴുതി തീരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്. ആത്മസുഹൃത്തിന്റെ തലോടല്‍ പോലെ അവര്. ഞാന്‍ സ്വാര്‍ത്ഥയാണല്ലോ. അഹങ്കാരിയും, താന്തോന്നിയുമാണല്ലോ. ബാഹ്യമായ ജീവിതത്തില്‍ സുഖം തേടുന്നവള്‍..ആത്മ നിര്‍വൃതിക്ക് വേണ്ടി…ഈ ലോകത്ത് ജീവിക്കുന്നവള്‍.

അധികമാഗ്രഹമൊന്നുമില്ലാത്തവള്‍. കുറച്ച്‌ കാലമെങ്കിലത് വിട്ട് വീഴ്ചയില്ലാത്ത.. സന്ധികളില്ലാത്ത ഒന്ന്. പറ്റുമെങ്കില്‍.. സാധ്യമാണെങ്കില്‍ ഭൂമിക്കപ്പുറവും.. ജീവിക്കുന്നിടത്തോളം അതങ്ങനെ തന്നെ. ഞാനായി. ഉള്ളില് ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.

ഈ ഗ്രന്ഥമെഴുതുമ്ബോള്‍ എന്റെ മാനസീകാന്തരീക്ഷം ഇത്ര ഇരുണ്ട് പോകാന്‍ കാരണമെന്തായിരിക്കും…??? ഇരുണ്ടത് തന്നെയാണ്. ആദ്യം സുചിപ്പിച്ച പോലെ. ജീവിതത്തില്‍ നിന്നും വലിച്ച്‌ ചീന്തിയെടുത്ത ഏടുകളാണല്ലോ. അപ്പോ ചില മുറിവുകളും രക്ത കിനിച്ചിലുകളും സ്വാഭാവികമാവുമല്ലോ. എന്നാല്‍ അതില്‍ ചിലത് ഇന്നും ഉണങ്ങാത്ത മുറിവുകളാണ്. ഇപ്പോഴും രക്തം കിനിഞ്ഞൊഴുകുന്നുണ്ട്. പിന്നെങ്ങനെ ഗ്രന്ഥകാരിയുടെ മാനസീകാന്തരീക്ഷം ശാന്തമാവുമെന്നാണ്..?? ഇപ്പോള്‍ ഈ പുലര്‍കാലത്ത് മുന്നില്‍ കാണുന്ന സംഘര്‍ഷങ്ങളില്ലാതെ തിരകളില്ലാതെ. ശാന്തമായുറങ്ങുന്ന കടല് പോലാകുമെന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends