സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കാര്‍ത്തികയുടെ പുത്തന്‍ ലുക്ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയാണ് കാര്‍ത്തിക മുരളീധരന്‍. ആകെ രണ്ടു സിനിമകളില്‍ മാത്രമേ കാര്‍ത്തിക ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കിലും, രണ്ടിലും ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവച്ചത്. മുംബയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന കാര്‍ത്തിക ഡിഗ്രി പഠനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് കാര്‍ത്തികയുടെ പുതിയ ലുക്കാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കാര്‍ത്തികയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്. തടി കുറച്ച് സാരി അണിഞ്ഞെത്തിയ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ പി.കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക.
https://www.facebook.com/Malayalivartha























