Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അഭിനയം മാത്രമല്ല, മലയാളത്തിലെ നടിമാരുടെ പ്രധാന തൊഴില്‍; മറ്റു ചില ബിസിനസുകളിലും സജീവ സാന്നിധ്യമായി താരങ്ങൾ!

07 MAY 2020 10:14 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ നടിമാരുടെ പ്രധാന തൊഴില്‍ അഭിനയം മാത്രമല്ല. മറ്റു ചില ബിസിനസുകളും അവര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച നായികമാര്‍ നിരവധിയാണ്.

ലക്ഷ്യ എന്ന പേരില്‍ വസ്ത്രവ്യാപാര രംഗത്ത് സജീവമാണ് കാവ്യാമാധവന്‍. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരരംഗത്ത് സജീവമാണ് കാവ്യയുടെ ലക്ഷ്യ. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു പ്രാണയെന്ന ഫാഷന്‍ ബ്യുട്ടീക്ക്. ഫാഷന്‍ രംഗത്തെ പുതിയ ട്രെന്‍ഡിനനുസരിച്ച് പൂര്‍ണിമയുടെ പ്രാണയും ട്രെന്‍ഡിയാണ്.

മാമങ്കം എന്ന ഡാന്‍സ് സ്‌കൂള്‍ തുടങ്ങി കലയോടുള്ള സ്‌നേഹം യാധാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് റിമാ കല്ലിംഗല്‍. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ നൃത്തവും നൃത്തവുമായി ബന്ധപ്പെട്ട മറ്റ് കലാരൂപങ്ങളും റിമയുടെ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ട്.

ചെന്നൈയില്‍ മെഡ് ഓള്‍ കെയര്‍ എന്ന പേരില്‍ ഒരു ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് കനിഹ. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആശാ ശരത്ത് നൃത്ത വിദ്യാലയം നടത്തിയിരുന്നു. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ ആശാ ശരത്ത് അവിടെ തന്നെയാണ് നൃത്ത വിദ്യാലയം നടത്തുന്നത്.സൗന്ദര്യ സംരക്ഷണത്തിലാണ് മുക്തയുടെ ബിസിനസ്. കൊച്ചി പനമ്പള്ളി നഗറിലാണ് മുക്തയുടെ ബ്യൂട്ടി ആന്‍ഡ് ജെന്‍സ് പാര്‍ലര്‍.

ഭക്ഷണപ്രിയയായ ശ്വേത മേനോന് ദുബായിയില്‍ ഹോട്ടല്‍ ബിസിനസാണുള്ളത്. ശ്വേത്സ് ഡിലൈറ്റ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. നൃത്തത്തെ സ്‌നേഹിച്ച കലാകാരിയാണ് ശോഭന. മലയാളികളുടെ എക്കാലത്തേയും ഇഷ്ടതാരത്തിന്റെ ചെന്നൈയിലെ ഡാന്‍സ് സ്‌കൂള്‍ വളരെ പ്രശസ്തമാണ്.

സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേയ്ക്ക് എത്തിയത്. ചേവായൂരിലാണ് ലെന ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചത്. അഭിനയത്തിലൂടെ മാത്രമല്ല ബിസിനസിലൂടെയും ലാഭം കൊയ്യുകയാണ് മലയാള നടിമാര്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends