വിഡിയോയാണെന്ന് കരുതി ലൈവിൽ കോപ്രായം കാണിച്ചു;ചമ്മി നാറി ബോളിവുഡ് നടി കത്രീന കെയ്ഫ്...

ബോളിവുഡ് താരസുന്ദരി കത്രീന കെയ്ഫിന്റെ രസകരമായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാണ് താരം.എന്നാൽ; അത് അബദ്ധത്തിൽ ലൈവ് വീഡിയോ ആയി പോയതാണ് വിനയായത്.സമൂഹമാധ്യമത്തിൽ ആരാധകരോടൊപ്പം ചാറ്റ് ചെയ്യാൻ എത്തിയതാണ് നടി. തയാറെടുപ്പുകൾ നടത്തുന്നതിനു മുമ്പേ വിഡിയോ ലൈവ് ആയി.
എന്നാൽ പിന്നീടാണ് തനിക്ക് പറ്റിയ അമളി താരത്തിന് മനസിലായത്.
താൻ പറയുന്നതൊക്കെ ലൈവിൽ പോകുന്നുണ്ടെന്നറിഞ്ഞതോടെ കത്രീന ആകെ ഒന്ന് ചമ്മി. കത്രീനയുടെ മുഖത്തെ ചമ്മൽ കാണേണ്ടതു തന്നെയാണെന്നായിരുന്നു ആരാധകരുടെ കമന്റ്.എന്തായാലും എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഈ ലൈവ് വിഡിയോയാണ്. എന്നാൽ ആ ലൈവ് വീഡിയോ ഇപ്പോൾ സഹോദരി ഇസബെല്ല എത്തി നീക്കം ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























