എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഉണ്ണിയുടെ നെഞ്ചിടിപ്പ് കൂടി;ഒടുവില്‍ ഹഗ് ചെയ്തപ്പോള്‍ ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്‍രെ ചെവി,അത് ഞാൻ അനുഭവിച്ചറിഞ്ഞു!

മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച യുവ നടിയാണ് അനന്യ.വളരട്ടെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് ചെയ്തതെങ്കിലും അവയിലൊക്കെയും കരുത്തുറ്റ കഥാപാത്രം അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദനോട് അനന്യ ചോദിച്ച ചോദ്യവും താരത്തിന്റെ മറുപടിയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഉണ്ണി മുകുന്ദന്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.
ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചതിനെക്കുറിച്ചായിരുന്നു അനന്യ ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് തന്റെ സംശയവും താരം ചോദിച്ചത്. നന്ദനത്തിന്റെ തമിഴ് റീമേക്ക്, ഉണ്ണിയുടെ ആദ്യ സിനിമയും എന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തെയായിരുന്നു ഉണ്ണി അവതരിപ്പിച്ചത്. നായികയെ കെട്ടിപ്പിടിക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍. ചെറിയൊരു ബിറ്റാണ്, സോംഗ് കട്ടാണ്. ഉണ്ണിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു അന്ന് സെറ്റില്‍ അച്ഛനും വന്നിരുന്നു. എന്ത് ചെയ്താലും ഉണ്ണി ഹഗ് ചെയ്യില്ല, ഇതായിരുന്നു അവസ്ഥ. ഷൂട്ടാണെങ്കില്‍ നീളുകയുമായിരുന്നു.
ഒരു സ്റ്റൂളിന് മുകളില്‍ രണ്ടുപേരെയും കയറ്റിനിര്‍ത്തിയൊക്കെയാണ് അവര്‍ ആ സീന്‍ ചിത്രീകരിച്ചത്. എന്ത് ചെയ്താലും ഉണ്ണിക്ക് ഹഗ് ചെയ്യാനാവുന്നില്ല. സമയം പോണു, ഷോട്ട് പോണൂ. അതായിരുന്നു അവസ്ഥ. ഒടുവില്‍ ഹഗ് ചെയ്തപ്പോള്‍ ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്‍രെ ചെവി. എനിക്ക് ഹൈറ്റ് കുറവായിരുന്നു. ഉണ്ണിയുടെ നെഞ്ചിടിപ്പ് പടപടാന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ഹോ അവസാനം ഇത് തീര്‍ന്നുവെന്നായിരുന്നു ഞാന്‍ ഈ ഷോട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞതെന്നും അനന്യ പറയുന്നു.
https://www.facebook.com/Malayalivartha























