കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ബച്ചന്‍

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെയും നിഖില്‍ നന്ദയുടെയും മകളാണ് നവ്യ നവേലി നന്ദ. ന്യൂയോര്‍ക്കിലെ കോളേജിലെ ബിരുദദാന ചടങ്ങില്‍ നവ്യ പങ്കെടുക്കാന്‍ ഇരിക്കെയാണ് കൊവിഡ് എത്തിയത്. അതോടെ നവ്യയുടെ സ്വപ്നമായിരുന്ന ബിരുദദാന ചടങ്ങ് നടന്നില്ല. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ബിരുദദാന ചടങ്ങിന്റെ സന്തോഷം വീട്ടുകാര്‍ക്ക് ഒപ്പം ആഘോഷിക്കുകയാണ് നവ്യ.
ഗ്രാജ്വേഷന്‍ തൊപ്പിയണിഞ്ഞും ചിത്രത്തിന് പോസ് ചെയ്തുമൊക്കെ വീട്ടുകാര്‍ക്കൊപ്പം ആ ദിനം നവ്യ ആഘോഷിച്ചു. നവ്യയുടെ ഈ വിശേഷങ്ങള്‍ അമിതാഭ് ബച്ചനാണ് ആരാധകര്‍ക്കായി ട്വിറ്ററില്‍ പങ്കുവച്ചത്. 'ഇതെന്റെ കൊച്ചുമകള്‍ നവ്യ. ഗ്രാജ്വേഷന്‍ ഡേ, ന്യൂയോര്‍ക്കിലെ കോളേജില്‍ നിന്നും ബിരുദം നേടിയിരിക്കുന്നു. ബിരുദദാന ചടങ്ങും യാത്രയും കൊറോണ കാരണം നഷ്ടമായി. പക്ഷേ അവള്‍ ഗൗണും തൊപ്പിയും അണിയാന്‍ ആഗ്രഹിച്ചു, സ്റ്റാഫ് അവള്‍ക്കായി ഗൗണും തൊപ്പിയും തുന്നി, ഗ്രാജ്വേഷന്‍ ദിനം വീട്ടില്‍ ആഘോഷിച്ചു. എത്ര പോസിറ്റീവ് ആയ മനോഭാവം,' ചെറുമകളെ അഭിനന്ദിച്ചുകൊണ്ട് ബച്ചന്‍ കുറിച്ചതിങ്ങനെ.
https://www.facebook.com/Malayalivartha























