Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ എന്നെ മര്‍ദ്ദിക്കുന്നത് മണിയന്‍പിള്ള രാജു കണ്ടിട്ടുണ്ട്

19 JULY 2020 03:11 PM IST
മലയാളി വാര്‍ത്ത

അറുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ സജീവമാണെങ്കിലും സ്വഭാവികമായ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് കവിയൂർ പൊന്നമ്മ എന്ന നടി കൂടുതൽ മികവാർന്ന രീതിയിൽ അടയാളപ്പെട്ടത്. ടിപ്പിക്കലായ അമ്മ കഥാപാത്രങ്ങളെ തുടരെ തുടരെ സിനിമയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട താരമാണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലെ അമ്മ കഥാപാത്രമായി മാറി എന്നതാണ് കവിയൂർ പൊന്നമ്മയുടെ സവിശേഷത. അഭിനയ ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്ന് കവിയൂര്‍ പൊന്നമ്മ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് മണിസ്വാമി തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതടക്കമുള്ള കാര്യങ്ങള്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ.

എന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് തീര ഇഷ്ടമില്ലായിരുന്നു. നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ല. എല്ലാവരെയും സ്‌നേഹിക്കാനേ അറിയൂ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഏതോ സംവിധായകന്‍ വിളിച്ചു ഒരു വില്ലത്തിയുടെ വേഷം ഉണ്ടെന്ന് പറഞ്ഞു. ആദ്യം പ്രേക്ഷകര്‍ നിന്നെ അടിക്കും അതിന് ശേഷമേ എന്നെ അടിക്കുവെന്ന് ഞാന്‍ പറഞ്ഞു.

നായികയായി അഭിനയിക്കാന്‍ കഴിയാത്തതില്‍ ഒരു വിഷമവുമില്ല.എന്നെ എ്‌നും അമ്മയായും സഹോദരിയായും കാണാനാണ് പ്രേക്ഷകര്‍ക്കും ഇഷ്ടം. ഓവര്‍ ആക്ടിംഗ് വശമില്ല. ചില ഷോട്ടുകള്‍ എടുക്കുമ്പോള്‍ സംവിധായകന്‍ ശശികുമാര്‍ സാര്‍ പറയും പൊന്നമ്മച്ചി ഇച്ചിരിക്കൂടി പോരട്ടെയെന്ന്. എനിക്ക് ഇത്രയേ വരൂള്ളു സാറേ എന്ന് ഞാന്‍ പറയും. അന്നും ഇന്നും അതിഭാവുകത്വം സൃഷ്ടിക്കുന്ന അഭിനയശൈലിയോട് തീര താല്‍പര്യമില്ല.

1965 ല്‍ ചെന്നൈയിലെ ഒരമ്പലത്തില്‍ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. കുറച്ച് വര്‍ഷമേ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ എന്നെ മര്‍ദ്ദിക്കുന്നത് മണിയന്‍പിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും അദ്ദേഹത്തിന് എന്നെ സംശയമായിരുന്നു. ഞാനുമായി അകന്ന ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം.


ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് ആലുവയിലെ എന്റെ വീട്ടില്‍ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് ഏഴ് വര്‍ഷമായി. ബ്രെയിന്‍ ട്യൂമറായിരുന്നു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലില്‍ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ കണ്ണ് നിറഞ്ഞ് എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നി.

മോഹന്‍ലാലിനെ കുട്ടാ എന്നാണ് വിളിക്കുന്നത്. ഞാന്‍ പ്രസവിച്ചില്ലെങ്കിലും എനിക്കൈന്റെ മോനെ പോലെയാണ് ലാലിന്റെ ഫാമിലിയുമായിട്ടും ഒരുപാ് അടുപ്പമുണ്ട്. ചില പൊതു പരിപാടികളിലൊക്കെ പോകുമ്പോള്‍ ചില അമ്മമാര്‍ വന്ന് ചോദിക്കും മോനെ കൊണ്ട് വന്നിട്ടില്ലേയെന്ന്. ഏത് മോനെന്ന് ചോദിക്കുമ്പോള്‍ പറയുന്നത് മോഹന്‍ലാലിന്റെ പേരാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (4 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (7 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends