Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ ശുപാര്‍ശ പട്ടികയില്‍നിന്നു തന്നെ വെട്ടി നടന്‍ മധുവിന്റെ പേര് ചേർത്തു..എംഎല്‍എയായിരുന്ന പാലോട് രവിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്!

24 JULY 2020 02:53 PM IST
മലയാളി വാര്‍ത്ത

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ ശുപാര്‍ശ പട്ടികയില്‍നിന്നു തന്നെ വെട്ടി നടന്‍ മധുവിന്റെ പേര് ചേര്‍ക്കുകയായിരുന്നെന്ന് തുറന്നു പറഞ്ഞ് നടന്‍ ജികെ പിള്ള. എംഎല്‍എയായിരുന്ന പാലോട് രവിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇവിടെ എന്തെങ്കിലും സംഭവം നടന്നാല്‍പ്പോലും കോണ്‍ഗ്രസ്കാര്‍ തിരിഞ്ഞുനോക്കില്ല. ഇപ്പോള്‍ ആ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ടതാണ് എന്നും സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ജികെ പിള്ള പറഞ്ഞു.
'2012-ല്‍ വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്ബോള്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ എന്റെ പേര് 'പത്മശ്രീ' നല്‍കാന്‍ കേന്ദ്രത്തിന് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ, ആ വര്‍ഷം എനിക്ക് കിട്ടിയില്ല. പാലോട് രവി എന്നു പറയുന്ന എം.എല്‍.എ ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച്‌ എന്നേക്കാള്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് സിനിമയില്‍ വന്ന മധുവിനു കൊടുത്തു' - ജികെ പിള്ള അഭിമുഖത്തില്‍ പറയുന്നു. മധു പ്രഗത്ഭനാണ്. പുരസ്‌കാരത്തിന് അര്‍ഹനാണ്. പക്ഷേ, എന്റെ പേര് വെട്ടിയിട്ട് വേണമായിരുന്നോ മധുവിനു നല്‍കേണ്ടിയിരുന്നത്? ' -ജികെ പിള്ള ചോദിച്ചു. ഇതിനൊപ്പം കോണ്‍ഗ്രസ്സിനെയും അദേഹം വിമര്‍ശിച്ചു

കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച തനിക്കു നേരെ സ്വന്തം പ്രസ്ഥാനത്തില്‍നിന്നു തന്നെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാവുന്നത് വേദനാജകമാണെന്ന് ജികെ പിള്ള പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. 'അവരൊന്നും പിന്നീട് ഇതുവഴി തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെയാണല്ലോ? പക്ഷേ, ഇന്നേ തീയതിവരെ അവരൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. എന്നെയൊന്നു വിളിക്കുകപോലും ചെയ്തിട്ടില്ല. രമേശ് ചെന്നിത്തലയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഹരിപ്പാട് പോയി തകര്‍ത്ത് പ്രസംഗിച്ചിട്ടുള്ളവനാണ് ഞാന്‍. അന്നയാള്‍ക്ക് 25 വയസ്സ് പ്രായം. ഇന്നുവരെ ഇവരാരും എനിക്കുവേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല. എക്‌സ് സര്‍വ്വീസ് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്നു ഞാന്‍ 15 വര്‍ഷം. പട്ടാള പെന്‍ഷന് മിനിമം 15 വര്‍ഷം വേണമെന്നാണ് അന്നത്തെ ചട്ടം. എത്രയോ ചട്ടങ്ങള്‍ നമ്മള്‍ മാറ്റി. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഇരട്ടി ശമ്ബളം കൂട്ടി. അവരുടെ ശിങ്കിടിയായ സ്റ്റാഫിന് ഒരു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവനായാലും ഒരു കൊല്ലം കഴിഞ്ഞാല്‍ പെന്‍ഷന്‍. നിയമങ്ങള്‍ അവരവര്‍ക്കുവേണ്ടി അവര്‍ തന്നെ മാറ്റിയെടുത്തു. ഇതിനപ്പുറം നമ്മുടെ ജനാധിപത്യം വളര്‍ന്നിട്ടില്ല. ഞങ്ങളെപ്പോലുള്ളവരുടെ പെന്‍ഷന്‍ കാര്യങ്ങള്‍ക്കുവേണ്ടി ഇവരുടെയൊക്കെ ഓഫീസില്‍ കേറിയിറങ്ങിയിട്ടും 'നോക്കാം', 'ശരിയാക്കാം' എന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍പ്പോലും 'നോക്കാം' എന്ന മറുപടിക്കപ്പുറം ഒന്നും നടന്നില്ല.

ഇന്ന് ഇവിടെ ഇപ്പോള്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് അവരെയാണ്. പക്ഷേ, അവര്‍ എന്നോട് കാണിക്കുന്ന സ്‌നേഹവും അംഗീകാരവും ബഹുമാനവും വളരെ വലുതാണ്. കോണ്‍ഗ്രസ്സിനു തെരഞ്ഞെടുപ്പിന്റെ സമയത്തുള്ള ഒരു പ്രശ്‌നം മാത്രമാണുള്ളത്. അപ്പോഴാണ് അവര്‍ എന്നെപ്പോലുള്ളവരെയൊക്കെ തിരക്കുന്നത്. ഇവിടെ എന്തെങ്കിലും സംഭവം നടന്നാല്‍പ്പോലും അവര്‍ തിരിഞ്ഞുനോക്കില്ല. ഇപ്പോള്‍ ആ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ടതാണ്'. - ജികെ പിള്ള പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends