Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇങ്ങനെയും ഒരു മനുഷ്യന്‍... ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല

19 AUGUST 2020 09:03 PM IST
മലയാളി വാര്‍ത്ത

താരപുത്രന്മാരെ കുറിച്ച് എപ്പോഴും വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍. സംഭവം എന്തുതന്നെയായാലും അത് കേള്‍ക്കാന്‍ ആരാധകര്‍ക്ക്് വലിയ ഇഷ്ടവുമാണ്. എന്നാല്‍ ഏതു തരപുത്രന്മാരെ പോലെ പ്രണവ് മോഹന്‍ലാലിനെ കുറിച്ച്് കേള്‍ക്കുന്ന കാര്യങ്ങള്‍ പെട്ടെന്നൊന്നും ആരും മറക്കില്ല. കാരണം പ്രണവിന്റെ ജീവിത ശൈലി തന്നൊണ്. ഇതുവരെയും കേട്ട താരത്തിന്റെ ലളിതമായ ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എത്ര നല്ല ആര്‍ഭാഡത്തോടെ ജീവിക്കാന്‍ സാധിക്കുന്ന മകനാണ് ഇത് എന്ന് പലരും ചിന്തിക്കുന്നുമുണ്ട്. പ്രണവ് അങ്ങനെയാണ്, ഒരു പണത്തിനും പ്രതാപത്തിനും അദ്ദേഹത്തെ വീഴ്ത്താന്‍ പറ്റില്ല. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ ഹംപിയില്‍ വച്ചു കണ്ടതിനെക്കുറിച്ചും ഒരിക്കലും മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും ആല്‍വിന്‍ എന്ന യുവാവ് വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പ് ഇങ്ങനെ...
ദേ ഈ ഫോട്ടോയില്‍ അറ്റത്ത് ഇരിക്കുന്ന മുതലിനെപ്പറ്റി വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതണം എന്ന് കരുതിയത് ഇപ്പോള്‍ കുറിക്കുന്നു. കര്‍ണാടകയില്‍ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റര്‍ എക്‌സാം കഴിയുന്‌പോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാല്‍ സാധാരണ ഗോവന്‍ കോര്‍ണറില്‍ (ഒരു കഫെ ) ആണ് താമസം. അറ്റാച്ഡ് റൂം. 1000രൂപ ഒരു ദിവസം. അതിനു താഴെ 800 രൂപയുടെ മുറി പക്ഷെ കോമണ്‍ ബാത്ത് റൂം. അതിനും താഴെ ആണെങ്കില്‍ 300 രൂപയ്ക്ക് കഫെയുടെ സൈഡില്‍ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി, അതില്‍ കിടന്നുറങ്ങാം അവര്‍ക്ക്. ബാത്ത് റൂം കോമണ്‍ തന്നെ.
1,000 രൂപയുടെ എന്റെ മുറിയുടെ സൈഡില്‍ ഇതുപോലെ ഒരുത്തന്‍ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളില്‍ ചെറിയൊരു ജാട ഇട്ടു ഞാന്‍ റൂമിലേക്കു കയറും. ഇടയ്ക്ക് ഫുഡ് വാങ്ങാന്‍ പുറത്തിറങ്ങുന്‌പോ ഞാന്‍ മനസില്‍, കരുതും പാവം പയ്യന്‍ എന്ന്.
അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യന്‍ കോമണ്‍ ബാത്ത് റൂമില്‍ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി. ഈശ്വരാ ഇത് പ്രണവ് മോഹന്‍ലാല്‍ ആണോ. ഓടിച്ചെന്ന് ചോദിച്ചു പ്രണവ് അല്ലേ. പുള്ളി ഇറങ്ങി വന്നു. അതെ ബ്രോ പ്രണവ് ആണ്. പിന്നെ ഞാന്‍ എന്തൊക്കെയോ ചോദിച്ചു. എന്നെ പറ്റി പറയാതെ ഞാന്‍ ഇങ്ങേരെ കണ്ട സന്തോഷത്തില്‍ റൂമിലോട്ടു കേറി. പുള്ളി എന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു.
ബ്രോ എന്താ പേര് ഞാന്‍ ചോദിക്കാന്‍ മറന്നു എന്ന്. ഒരുമിച്ചു ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാല്‍ സിംപിള്‍ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങള്‍ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാള്‍ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടില്ല. ഹംപിയിലെ മലകളില്‍ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റില്‍ ചെറിയ വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിക്കാനും, കാണുന്നവരോട് സ്‌നേഹത്തില്‍ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാന്‍ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാന്‍ പഠിച്ചു.
തിരിച്ചു പോരാന്‍ കാറില്‍ കയറുന്‌പോള്‍ ഞാന്‍ ചോദിച്ചു. വീട്ടിലേക്ക് എങ്ങിനെ പോവും ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിന്‍ കിട്ടീട്ടില്ല. എങ്ങനേലും പോവും എന്ന്. എനിക്കുറപ്പായിരുന്നു. അയാള് ടിക്കറ്റ്കിട്ടിയില്ലെങ്കിലും ലോക്കല്‍ കംപാര്‍ട്‌മെന്റില്‍ കേറി ചെന്നൈയില്‍ എത്തും എന്ന്.
ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാന്‍ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണര്‍ ആന്റി എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ആല്‍വിന്‍ അതാണ് കേരള സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍. ഇയാള്‍ ഇടയ്ക്ക് ഇവിടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. വലിയ മമ്മൂട്ടി ഫാന്‍ ആയ ഞാന്‍ ഇത് പോലെ ഒരു മകനെ വളര്‍ത്തിയതില്‍ മോഹന്‍ലാലിന് മനസില്‍ കൈയടിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (54 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends