ചീരുവിനെപോലെ സുന്ദരൻ! മേഘ്ന രാജ് അമ്മയായി.. കൺമണിയെ വരവേറ്റ് സർജ കുടുംബം; സന്തോഷത്തോടെ ആരാധകർ...

നടി മേഘ്ന രാജിന് ആൺ കുഞ്ഞു പിറന്നു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സഹോദരന്റെ കുഞ്ഞിനായി ധ്രുവ സര്‍ജ തൊട്ടില്‍ വാങ്ങിയത് . ബന്ധുവായ സൂരജ് സര്‍ജയ്‍ക്ക് ഒപ്പമാണ് ധ്രുവ സര്‍ജ തൊട്ടില്‍ വാങ്ങാനെത്തിയത്. വീട്ടിലെ ആദ്യത്തെ കണ്‍മണിക്ക് 10 ലക്ഷം രൂപ വിലവരുന്ന വെള്ളിത്തൊട്ടിലാണ് ധ്രുവ സര്‍ജ വാങ്ങിവെച്ചത്.
ഏവരെയും ദുഖത്തിലാക്കി ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി സര്‍ജ വിടപറഞ്ഞത്. ഇപ്പോൾ ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടന്റെ കുടുംബവും ആരാധകരും. മേഘ്‍ന രാജ് ഗര്‍ഭിണിയാണ് എന്നറിഞ്ഞതുമുതല്‍ സ്‍നേഹം അറിയിച്ച് ആരാധകര്‍ ഒപ്പമുണ്ട്. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ജൂനിയര്‍ ചീരുവിലൂടെ ദുഖം മറക്കാനുള്ള ശ്രമത്തിലാണ് കുടുംബവും ആരാധകരും. തന്റെ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് മേഘ്‍നയുടെ ശ്രമം. ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിന് സഹോദരൻ ധ്രുവ സര്‍ജ വാങ്ങിവെച്ച സമ്മാനത്തിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.
സഹോദരങ്ങളിലുപരിയായി അടുത്ത സുഹൃത്തുക്കളെപോലെയായിരുന്നു ധ്രുവ സര്‍ജയും ചിരഞ്‍ജിവി സര്‍ജയും എന്നതിനാല്‍ ഇപ്പോഴും വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല. ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ മേഘ്‍ന ശവകുടീരം സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ആഘോഷം അടുത്തിടെ നടന്നത് ധ്രുവ സര്‍ജയുടെ മേല്‍നോട്ടത്തിലായിരുന്നു. സഹോദരൻ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയായിരുന്നു ധ്രുവ സര്‍ജ എല്ലാ കാര്യങ്ങളും ചെയ്‍തിരുന്നത്. സഹോദരൻ ചിരഞ്‍ജീവി സര്‍ജയുടെ വലിയ ഫോട്ടോയും ധ്രുവ സര്‍ജ തയ്യാറാക്കിയിരുന്നു.
https://www.facebook.com/Malayalivartha