Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി... ബാര്‍ ഡാന്‍സറെ അനുനയിപ്പിക്കാന്‍ വഴി തേടി കോടിയേരിയുടെ മൂത്ത മകന്‍; അപേക്ഷയെ എതിര്‍ത്ത് യുവതി... 21നു വിചാരണ ആരംഭിക്കാനിരിക്കെ താൻ ദുബായിലാണെന്നും നടപടികള്‍ മൂന്ന് ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ഥിച്ച്‌ ബിനോയ് കോടതിയിൽ

16 JANUARY 2021 09:52 AM IST
മലയാളി വാര്‍ത്ത

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ യുവതി മുംബൈ ദിന്‍ഡോഷി കോടതിയില്‍ എഴുതി നല്‍കി. ബിഹാര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേസ് 19ന് പരിഗണിക്കും. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ മൂന്ന് ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ഥിച്ച്‌ ബിനോയ് കോടതിയെ സമീപിച്ചത്. കേസ് 19നു പരിഗണിക്കും. ഇനി കോടതി നിലപാടാകും നിര്‍ണ്ണായകം. അതിവേഗ വിചാരണയിലേക്ക് കോടതി കടന്നാല്‍ ഉടന്‍ വിധി വരാനും സാധ്യതയുണ്ട്. ഈ കേസില്‍ സത്യം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് മാത്രം മതിയെന്നതാണ് വസ്തുത.

കഴിഞ്ഞ മാസം 15നാണ് കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് 678 പേജ് കുറ്റപത്രത്തിലുള്ളത്. അന്ധേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരായ ബിനോയിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം ബന്ധം തുടർന്നെന്നും 8 വയസ്സുള്ള മകനുണ്ടെന്നുമാണ് കഴിഞ്ഞ വർഷം ജൂൺ 13നു നൽകിയ പരാതിയിൽ യുവതി ആരോപിച്ചത്. ദുബായിൽ ബാർ ഡാൻസർ ആയിരിക്കെയാണ് ബിനോയിയെ പരിചയപ്പെട്ടത്. 2009 നവംബറിൽ ഗർഭിണിയായതോടെ മുംബൈയിലേക്കു മാറി. വാടകയടക്കമുള്ള ചെലവുകൾക്കു ബിനോയ് പണം നൽകിയിരുന്നു. എന്നാൽ 2015നു ശേഷം പണം നൽകാതെ ഒഴിഞ്ഞുമാറിയെന്നും ആരോപിക്കുന്നു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം യുവതിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും. എന്നാല്‍ പരാതിക്കാരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച്‌ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയാണ് ബിനോയിക്ക് വിനയാകുന്നത്.

കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രജിസ്റ്റ്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്. പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞിട്ടുണ്ട്. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചിരുന്നു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (19 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (32 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (48 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends