കണ്ണിന്അസുഖം: നിവിന്‍ പോളി രണ്ട് ചിത്രങ്ങള്‍ ഉപേക്ഷിച്ചു

കണ്ണിനുപിടിച്ച അസുഖം കാരണം നിവിന്‍പോളി രണ്ട് ചിത്രങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. സന്തോഷ് ശിവന്റെയും ഷിബു അന്തിക്കാടിന്റെയും ചിത്രങ്ങളാണ് നിവിന്‍ ഉപേക്ഷിച്ചത്. സന്തോഷ് ശിവന്റെ ചിത്രത്തില്‍ മഞ്ജു വാര്യരെയാണ് നായികയായി തീരുമാനിച്ചിരുന്നത്. നിവിന്റെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളിലുള്ളത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം റെക്കോര്‍ഡ് കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുന്നു. പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫി ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ഇവിടെയാണ് മറ്റൊരു ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha