കാവ്യ ഇനി വസ്ത്ര വ്യാപാര രംഗത്തേക്കും

സിനിമാതാരം കാവ്യാ മാധവന്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കുന്നു. ഈ മാസം അവസാനം ലക്ഷ്യാ.കോം എന്ന ഓണ്‍ലൈന്‍ സൈറ്റ് പ്രവര്‍ത്തനം തുടങ്ങും. ലോകത്തെങ്ങുനിന്നും ഈ സൈറ്റ് വഴി വിവിധതരം വസ്ത്രങ്ങള്‍ വാങ്ങാം.
രാജ്യത്താകെ ഇ കൊമേഴ്‌സ് കമ്പനികള്‍ വലിയ ലാഭം കൊയ്യുമ്പോളാണ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്കു കാവ്യാ മാധവന്‍ എത്തുന്നത്. മറ്റു പല ബിസിനസ് സംരംഭങ്ങളെക്കുറിച്ച് ആലോചിച്ചെങ്കിലും ഒടുവില്‍ കുടുംബപരമായി ചെയ്തുവന്ന വസ്ത്രവ്യാപാരം തന്നെ മതിയെന്നു തീരുമാനിക്കുകയായിരുന്നു.
സാരികളും സാല്‍വാറും ലെഹങ്കയും ഉള്‍പ്പെടെയുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ ഓണ്‍ ലൈനിലൂടെ തെരഞ്ഞെടുക്കാം. സിനിമാരംഗത്തുളളവരെയും സാധാരണക്കാരെയും ഒരു പോലെ ലക്ഷ്യമിട്ടാണു ലക്ഷ്യ തുടങ്ങുന്നത്. കൊച്ചിയിലാണ് വെയര്‍ ഹൗസും ഓഫിസുമെല്ലാം. കൊച്ചിയില്‍ നിന്നാണ് ഓര്‍ഡറെങ്കില്‍ മണിക്കൂറുകള്‍ക്കകം എത്തിക്കും. ഇന്ത്യയിലെവിടെയും വസ്ത്രം എത്തിക്കാന്‍ കൊറിയര്‍ സര്‍വീസുമായി കരാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha