പ്രിഥ്വിരാജിന്റെ ഉപദേശം നിവിന്‍പോളിക്ക് ഗുണമായി

പ്രേമം എന്ന സിനിമയിലൂടെ ഹിറ്റുകളഉടെ രാജകുമാരനായി മാറിയ നിവിന്‍ പോളിക്ക് പ്രിഥ്വിരാജിന്റെ ഉപദേശം. പ്രഥ്വിരാജിന്റെ ഉപദേശത്തെക്കുറിച്ച് നിവിന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തുടര്‍ച്ചയായ വിജയങ്ങള്‍ വലിയ ഭാരമല്ലേ എന്ന ചോദ്യത്തിനായിരുന്നു നിവിന്റെ പ്രതികരണം. \'ഇവിടെ\'യുടെ ഷൂട്ടിങ്ങിനിടയില്‍ പൃഥ്വിരാജ് ഒരുദിവസം എന്നോട് പറഞ്ഞു. \'നിവിന്റെ സിനിമകളെല്ലാം ഹിറ്റാണ്. തുടര്‍ച്ചയായ ഹിറ്റുകള്‍ വരുമ്പോള്‍ നമുക്കു വിജയത്തിന്റെ ചില ചേരുവകള്‍ പിടികിട്ടും. അപ്പോള്‍ എല്ലാ സിനിമയിലും ആ ചേരുവകള്‍ ചേര്‍ക്കാന്‍ നോക്കും. ഇവിടെ പാട്ടു വേണം. ഇവിടെ പ്രണയം വേണം എന്നൊക്കെ തോന്നും. ഒടുവില്‍ എല്ലാം സിനിമകളും ഒരുപോലെയിരിക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകള്‍ ചെയ്യുക. ചില സിനിമകള്‍ വിജയിക്കും. ചില സിനിമകള്‍ പരാജയപ്പെടും\'. അതുവളരെ വിലപ്പെട്ട ഉപദേശമായിരുന്നു. മുമ്പ് സിനിമ ഇറങ്ങുന്ന ദിവസം എനിക്ക് ടെന്‍ഷനാണ്. ഒരു സിനിമ പരാജയപ്പെട്ടാല്‍ എങ്ങനെ ആളുകളെ അഭിമുഖീകരിക്കും എന്ന പേടി ഇപ്പോള്‍ അതൊന്നുമില്ല. നമ്മള്‍ നന്നായി ശ്രമിക്കുക എന്ന ചിന്തയായി.
നിവിന്‍പോളി നായകനായി അഭിനയിച്ച വടക്കന്‍സെല്‍ഫിയും പ്രേമവും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നോട്ട് പോവുകയാണ്. ഈ സിനിമകള്‍ വിജയിച്ചതോട് കൂടി മലയാള സിനിമയിലെ ഹിറ്റുകളുടെ രാജകുമാരനെന്ന വേഷം എന്തായാലും ഇപ്പോള്‍ നിവിന്‍ പോളിക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha