മമ്മൂട്ടി വിമുഖത കാട്ടി, സേതു രാമയ്യറാവാന്‍ സൂര്യ

മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച സേതു രാമയ്യറാവാന്‍ സൂര്യയെത്തുന്നു. സേതു രാമയ്യരായി അഭിനയിക്കാന്‍ മമ്മൂട്ടി വിമുഖത കാട്ടിയതോടെയാണ് പുതിയ താരത്തെ പരിഗണിച്ചത്. സുരേഷ് ഗോപിയെ തഴഞ്ഞാണ് സൂര്യയ്ക്ക് സേതു രാമയ്യരാവാന്‍ ഞറുക്ക് വീണത്. സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിലാണ് സൂര്യ നായകനാവുന്നത്.
എന്നാല്‍ സൂര്യയുടെ സിബിഐ വേഷം തമിഴില്‍ സിങ്കത്തിന്റെ മൂന്നാം ഭാഗമായിരിക്കുമെന്നും ഹരി ഒരുക്കുന്ന ചിത്രത്തില്‍ സൂര്യ കോട്ടും സ്യൂട്ടുമിട്ട് അടിപൊളി സെറ്റപ്പിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.സിങ്കത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ വന്‍ഹിറ്റായി മാറിയിരുന്നു. ആദ്യ ഭാഗത്ത് ഇന്‍സ്‌പെക്ടറായും രണ്ടാം ഭാഗത്ത് കമ്മീഷണറായിട്ടുമാണ് സൂര്യ സിങ്കം പരമ്പരകളില്‍ പ്രത്യക്ഷപ്പെട്ടത്.
കുറ്റാന്വേഷണ കഥകളിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രങ്ങളാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍. മമ്മൂട്ടി എന്ന നടന്റെ ഗംഭീര അഭിനയപ്രകടനത്തിന് ഉദാഹരണമായ സിനിമകള്‍ ആണ് ഇവയെല്ലാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha