ആന്റിയെന്ന് വിളിച്ച് കളിയാക്കിയ ആരാധകന് സ്വാതി റെഡ്ഡിയുടെ ഉഗ്രന്‍ മറുപടി

ചിരികൊണ്ട് മലയാളികളെ കയ്യിലെടുത്ത സ്വാതി റെഡ്ഡി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കടിയില്‍ കമന്റിട്ട ആരാധന്‍ നടി ഇങ്ങനെ പ്രതികരിക്കുമെന്ന് ഒരിക്കല്‍പോലും വിചാരിച്ച് കാണില്ല. അരാധകന്‍ ഇന്റ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടും ഡിലീറ്റ് ചെയ്ത് കടന്നുകളഞ്ഞു.
ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചട്ടക്കാരിയായ പ്രണയിനിയെ മലയാളം സിനിമാ ആരാധകര്‍ എളുപ്പത്തിലൊന്നും മറക്കില്ല. അതിസുന്ദരിയായാണ് ചിത്രത്തില്‍ സ്വാതി റെഡ്ഡി അഭിനയിച്ചത്. അതിസുന്ദരമായി ചിരിക്കുന്ന സ്വാതിയെ കണ്ടാല്‍ ഒരു ആന്റിയെ പോലെയുണ്ടോ?എന്ന ചോദ്യമാണ് സ്വാതിയെ ശരിക്കും പ്രകോപിപ്പിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ സ്വാതിയുടെ ചിത്രത്തിന് താഴെയാണ് നടിയെ പരിഹസിച്ച് ആരാധകന്‍ കമന്റ് ചെയ്തത്. കണ്ടാല്‍ ആന്റിയാണെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതേ ഞാന്‍നൊരു ആന്റിയാണ്. എന്താ അതിന്. ആന്റിയെന്നുള്ളത് ഒരു മോശം വാക്കാണെന്ന് തോന്നുന്നില്ല എനിക്ക്, പതിനാറുകാരിയായിരുന്നപ്പോഴുള്ള ഭംഗിയൊന്നും ഇപ്പോള്‍ എനിക്കില്ല അങ്കിള്‍. സൗജന്യ ഉപദേശത്തിന് നന്ദി സ്വാതി ആരാധകന് കൊടുത്ത മറുപടിയാണിത്. അതുകൊണ്ടും നിര്‍ത്തിയില്ല. ഇനി ഭാരം കൂടിയാല്‍ ആന്റിയാകുമെങ്കില്‍ ഞാന്‍ ആന്റി തന്നെ അതില്‍ എനിക്ക് അഭിമാനക്കുറവൊന്നും ഇല്ലെന്നും സ്വാതി പറയുന്നു. അത്തരത്തില്‍ വളര്‍ന്ന ആന്റിമാരെല്ലാം സൂപ്പര്‍വുമണ്‍ ആണ്, ഞാനും അവരെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ദേസീസ് ആന്റിമാരെ വിലകുറച്ച് കാണരുതെന്നും സ്വാതി വ്യക്തമാക്കി.സ്വാതിയ്‌ക്കെതിരെ ആന്റി കമന്റ് പാസാക്കിയവന്‍ നടിയുടെ പ്രതികരണം കേട്ട ശേഷം കമന്റ് നീക്കം ചെയ്ത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ പിന്‍വലിച്ചതായാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha