തന്നെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് വെറുതെ ഗോസിപ്പടിക്കേണ്ടെന്ന് നിത്യാമേനോന്‍

ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ നല്ല മനുഷ്യരില്‍ ഒരാളാണ് ദുല്‍ഖറെന്ന് നിത്യാമേനോന്‍. വെറുതെ ഗോസിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടന്ന് തമിഴ് ചാനലിനോട് നിത്യാമേനോന്റെ മറുപടി. ഓകെ കണ്‍മണിയുടെ വിജയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിത്യയും ദുല്‍ഖറും തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പുകള്‍ പടര്‍ന്നിരുന്നു. അതിന്റെ സത്യാവസ്ഥ ആരാഞ്ഞ് ഒരു തമിഴ് ചാനല്‍ നടത്തിയ ഇന്റര്‍വ്യുവിലാണ് നിത്യാമേനോന്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വെറുതെ വളച്ചൊടിക്കണ്ടെന്നും ദുല്‍ഖറിന് സുന്ദരിയായ ഒരു ഭാര്യയുണ്ടെന്നും നിത്യ പറഞ്ഞത്. കുറിക്ക് കൊള്ളുന്നതായിരുന്നു നിത്യയുടെ ഉത്തരവും.
അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലൂടെയാണ് ദുല്‍ഖര്‍നിത്യ ജോഡികള്‍ ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് 100 ഡേയ്ഡ് ഓഫ് ലവ്, ഒകെ കണ്‍മണി എന്നീ ചിത്രങ്ങളിലും ഇരുവരും നായികാനായകന്‍മാരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha