നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് ഇരിക്കുന്ന സ്ഥലം സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

ദിലീപിനെ കരകയറ്റാന്‍ മഞ്ജുവാര്യര്‍ വരുമോ? മഞ്ജു വാര്യര്‍ ഉണ്ടായിരുന്നപ്പോഴുള്ള ഐശ്വരം ദിലീപിനിപ്പോള്‍ ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. അത് ശരിയെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടുത്തിടെ ചെയ്ത സിനിമകളെല്ലാം വേണ്ട്ത്ര രീതിയില്‍ ശ്രദ്ധിക്കപെട്ടിട്ടില്ല. ദിലീപിനെ തഴഞ്ഞ് സംവിധായകരെല്ലാം ന്യൂജനറേഷന്‍ പിള്ളാരുടെ പിറകയാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന സിനിമകളില്‍ താരം മാക്‌സിമം പെര്‍ഫോമന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ക്ലിക്കാകുന്നില്ല. മാത്രമല്ല താന്‍ ആരംഭിച്ച വ്യവസായങ്ങളെല്ലാം തകരുന്ന കാഴ്ചയാണ് നിലവിലുള്ളത്. ദിലീപിന് തിരിച്ചടിയായി കൊണ്ട് തന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസിന്റെ മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന പുറമ്പോക്ക് ഭൂമിയില്‍ തന്നെയെന്ന് ലാന്‍ഡ് റവന്യു കമീഷണറുടെ റിപ്പോര്‍ട്ട്. ദിലീപിന്റെ സ്ഥലം പുറമ്പോക്ക് ഭൂമിയല്ലെന്ന കളക്ടറുടെ റിപ്പോര്‍ട്ടും ലാന്‍ഡ് റവന്യു കമീഷണര്‍ റദ്ദു ചെയ്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് റദ്ദാക്കിയത്.
ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അന്ന് അതെല്ലാം ദിലീപ് നിഷേധിച്ചിരുന്നു. മാത്രമല്ല ഇത്തരത്തില്‍ വാര്‍ത്തകൊടുത്ത പത്രത്തിനെതിരെ വക്കീല്‍ നോട്ടീസയക്കുകയും ചെയ്തു.
1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ദിലീപിനെതിരെ കോടതിയില്‍ പരാതി കൊടുത്ത അഭിഭാഷകന്‍ കെ സി സന്തോഷ് ആരോപിച്ചിരുന്നു.
ചാലക്കുടി താലൂക്കില്‍പെട്ട കിഴക്കേ ചാലക്കുടി വില്ലേജിലെ 690/1 സര്‍വേ നമ്പറില്‍പ്പെട്ട പുറമ്പോക്ക് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി കരം ഒടുക്കി നല്‍കിയെന്നും തെറ്റായി സര്‍വേ പ്ലാന്‍ തയാറാക്കിയതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍, തഹസില്‍ദാര്‍, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്കാണ് സന്തോഷ് പരാതി നല്‍കിയത്
തര്‍ക്കസ്ഥലത്ത് പുറമ്പോക്ക് ഭൂമി ഉള്‍പ്പെടുന്നില്ലെന്നായിരുന്നു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെയാണ് മള്‍ട്ടിപ്ലക്‌സ് സ്ഥിതിചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് പരിശോധിക്കണമെന്നും രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണറോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
വെറും പാട്ടമുള്ള ഭൂമി ചട്ടവിരുദ്ധമായി പോക്കുവരവ് ചെയ്തത് അന്വേഷിക്കുമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തി തീരുമാനമെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കോടികള്‍ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപിനു കൈമാറാന്‍ വഴി വിട്ട നീക്കം നടത്തിയതായി നേരത്തേതന്നെ ആരോപണം ഉയര്‍ന്നതാണ്. പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യു അധികൃതരുടെ റിപ്പോര്‍ട്ട് മറികടന്ന് 80 സെന്റ് ഭൂമി കലക്ടര്‍ ദിലീപിന് നല്‍കിയതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം സ്ഥലത്തിന്റെ രേഖകള്‍ കൃത്യമായതുകൊണ്ടാണ് തനിക്ക് ബാങ്ക് ലോണ്‍ അനുവദിച്ചതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha