Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കത്രീന കൈഫിന്റെ വിവാഹത്തിന് പങ്കെടുക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം

06 DECEMBER 2021 11:42 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ഇപ്പോഴത്തെ സംസാരവിഷയം കത്രീനാ കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹമാണ്. വളരെ ചുരുക്കം ചിലരെ മാത്രമാണ് കത്രീനയും വിക്കിയും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തങ്ങളുടെ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പോലും കര്‍ശനമായ ചില നിബന്ധനകള്‍ പാലിക്കേണ്ടതായുണ്ട്. നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

വിവാഹത്തിന് വരുന്ന അതിഥികള്‍ ഒരു പ്രത്യേക സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തിലായിരിക്കണം വിവാഹവേദിയില്‍ എത്തേണ്ടത്. വിവാഹത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയായിരിക്കും ഈ സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യുന്നതും വിതരണം ചെയ്യുന്നതും.

ഈ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തില്‍ അല്ലാതെ മറ്റേതൊരു വാഹനത്തില്‍ വിവാഹ വേദിയില്‍ എത്തിയാലും അവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് കമ്ബനി അറിയിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സ്റ്റിക്കര്‍ നിര്‍മിക്കുന്നതെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്ബനി അറിയിച്ചു.

വിവാഹത്തിന് വരുന്ന അതിഥികളെല്ലാവരും നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണം. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല, രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തിട്ടുണ്ടെന്നതിന്റെ തെളിവും സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാല്‍ മാത്രമേ ഉള്ളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.

ഇതിനെല്ലാം പുറമേ ചില കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറില്‍ അതിഥികള്‍ ഒപ്പുവയ്ക്കണം. വിവാഹത്തിന്റെയോ അതുമായി ബന്ധപ്പെട്ട ചടങ്ങുകളുടേയോ ചിത്രങ്ങള്‍ എടുക്കില്ല, വിവാഹ വേദി എവിടെയാണെന്നോ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങളോ ആര്‍ക്കും പറഞ്ഞു കൊടുക്കില്ല, വിവാഹ വിശേഷങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കില്ല, മൊബൈല്‍ ഫോണ്‍ വിവാഹ വേദിയില്‍ കൊണ്ടു വരില്ല തുടങ്ങിയ നിബന്ധനകളാണ് ഈ കരാറില്‍ അടങ്ങിയിട്ടുള്ളത്. മാദ്ധ്യമങ്ങള്‍ വിവാഹ വിശേഷങ്ങള്‍ ചോര്‍ത്തുന്നത് തടയുന്നതിനുള്ളതാണ് ഭൂരിപക്ഷം നിബന്ധനകളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends