Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ആ വീഡിയോ കണ്ട് സ്തംഭിച്ചു പോയി...എന്റെ രണ്ടു പെണ്‍മക്കളോടും പറഞ്ഞു, സൂക്ഷിക്കണം

29 AUGUST 2015 11:42 AM IST
മലയാളി വാര്‍ത്ത.

ആ വീഡിയോ കണ്ടപ്പോള്‍ താന്‍ ഒരു നിമിഷം സ്തംഭിച്ചു പോയെന്ന് സിനിമാ താരം ആശാ ശരത്. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയാണ് ആശാശരത്തിനെതിരെ അശ്ലീല വീഡിയോ പ്രചിരിപ്പിച്ചതിന് പൊലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. ഇവര്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു വിഡിയോ അപ് ലോഡ് ചെയ്തത്. തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ സിനിമാ താരം ആശാ ശരത് ശക്തമായി പ്രതികരിച്ചു.
ആ വീഡിയോ കണ്ടപ്പോള്‍ ഞാനും ഒരു നിമിഷം സ്തംഭിച്ചു പോയി. ഒരു പക്വത വന്ന സ്ത്രീയാണ് ഞാന്‍. വിവാഹം കഴിഞ്ഞു, രണ്ട് കുട്ടികളുണ്ട്. ആ വീഡിയോ എന്റെ ജീവിതത്തെ ഒരു രീതിയിലും ബാധിക്കില്ല. എങ്കിലും ഈ വീഡിയോ കണ്ടപ്പോള്‍ പകച്ചുപോയി. ഇതിലുള്ളത് ഞാനല്ല എന്ന് നല്ല ബോധ്യമുണ്ട്. എങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പല സ്ഥലങ്ങളില്‍ പോകാറുണ്ട്. ഹോട്ടലുകളില്‍ താമസിക്കാറുണ്ട്. നമ്മള്‍ വസ്ത്രം മാറുന്നതിനിടയിലോ മറ്റോ ഇത്തരമൊരു വീഡിയോ പകര്‍ത്തിയോ എന്നെല്ലാം ആദ്യം ഒരു നിമിഷം ചിന്തിച്ചു. പിന്നീട് ഞാന്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു.
ആ സമയത്ത് ഞാന്‍ നാട്ടിലായിരുന്നു. കുടുംബവുമൊത്ത് വെക്കേഷന്‍ ആഘോഷിക്കാന്‍ വന്നതാണ്. ഇതറിഞ്ഞ ഉടനെ പൊലീസില്‍ കേസുകൊടുത്തു. കമ്മീഷണര്‍ക്ക് നേരിട്ടാണ് പരാതി കൊടുത്തത്. കൃത്യമായി ഫോളോ അപ്പ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ പിന്തുണ ഉണ്ടായിരുന്നു. ഒപ്പം മാധ്യമങ്ങളും എന്റെ ഒപ്പം നിന്നു.
എന്റെ കേസിലെ പ്രതികള്‍ 20 വയസുകാരാണ്. പ്രായം എത്രയെന്നതല്ല പ്രശ്‌നം, അവര്‍ ചെയ്യുന്ന തെറ്റിന്റെ വലുപ്പം അവര്‍ അറിയുന്നില്ല. ഒരു നിമിഷ നേരത്തെ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങള്‍ ഒരു സ്ത്രീയുടെ ജീവിതമാണ് തകര്‍ക്കുന്നത്. ഇവര്‍ക്കിതു കൊണ്ട് എന്താണു ലാഭമെന്ന് ആദ്യം വിചാരിച്ചിരുന്നു. പിന്നീടാണ് ഇതിന്റെ യുട്യൂബ് വ്യൂവര്‍ഷിപ്പനുസരിച്ച് അവര്‍ക്ക് വരുമാനം ലഭിക്കുമെന്നറിഞ്ഞത്. ഇതൊരു ബിസിനസാണ്.
ഞാന്‍ ഈ കേസുമായി മുന്നോട്ടു പോയത് എനിക്കുവേണ്ടി മാത്രമല്ല. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്. അവരോട് എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ പലപ്രശ്‌നങ്ങളും നേരിടേണ്ടി വരും, അതിലൊന്നായി ഇതിനെയും കരുതുക. തളരരുത്. സില്ലിയായി കാണുക. ശക്തമായി പ്രതികരിക്കുക. എന്നോടും എല്ലാവരും പറഞ്ഞത് ഇതു തന്നെയാണ്. എനിക്ക് രണ്ടു പെണ്‍കുട്ടികളാണ്. അവരോടും എനിക്ക് പറയാനുള്ളത് സൂക്ഷിക്കുക എന്നാണ്. എനിക്ക്് മാധ്യമങ്ങളുടെ പിന്തുണ ധാരാളമുണ്ടായിരുന്നു. അതിന് ഒരുപാടി നന്ദിയുണ്ട്.
ഞാന്‍ സോഷ്യല്‍ മീഡിയയെ കുറ്റം പറയില്ല. നൂറുപേരില്‍ ഒരാളാണ് ഇത്തരത്തില്‍ അക്രമം കാണിക്കുന്നത്. അതിന് എല്ലാവരേയും കുറ്റം പറയേണ്ടല്ലോ. സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ 21 വര്‍ഷമായി ദുബായിലാണ് താമസിക്കുന്നത്. അവിടെ ഒരു സ്ത്രീയെ നോക്കി എന്നു പരാതി കൊടുത്താല്‍ പൊലീസ് അവരോട് ചോദിക്കുക പോലുമില്ല. തൂക്കിയെടുത്ത് ജയിലിലാക്കും. നമ്മുടെ നാട്ടിലെ നിയമത്തെയൊന്നും കുറ്റം പറയുന്നില്ല. എങ്കിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടി വരുന്നുണ്ട്.
എല്ലാം പോട്ടെ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നമ്മളെക്കുറിച്ച് എന്തെങ്കിലും നല്ല ഒരു വാര്‍ത്ത വന്നാല്‍ തന്നെ അതിനു താഴെ വരുന്ന കമന്റുകള്‍ വളരെ മോശമാണ്. ആരും വായിക്കുവാന്‍ തന്നെ മടിക്കും. ആര്‍ക്കെതിരെയും എന്തും ചെയ്യാം എന്ന ധൈര്യമാണ് ഇതിനു പിന്നില്‍. അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (1 hour ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (3 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (3 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (4 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (4 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (5 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (5 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (5 hours ago)

Malayali Vartha Recommends