Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മോഹന്‍ലാലാകാന്‍ പറ്റില്ലെന്ന് ഫഹദ്

01 SEPTEMBER 2015 08:55 AM IST
മലയാളി വാര്‍ത്ത.

കുറേ നാളുകള്‍ക്ക് മുമ്പ് ഒരു സംവിധായകന്‍ ഫഹദിനെ സമീപിച്ചു;. മുമ്പ് മോഹന്‍ലാല്‍ ചെയ്ത ഒരു സിനിമ റീമേക്ക് ചെയ്യണമെന്നായിരുന്നു ആവശ്യം. പറ്റില്ലെന്ന് തീര്‍ത്തും പറഞ്ഞു. തന്നെക്കൊണ്ട് കഴിയുകയുമില്ല. ലാലേട്ടന്റെ ആക്ടിംഗ് എന്‍ജോയ് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വാധീനം ആക്ടിംഗില്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആക്ടിംഗിനെ സത്യസന്ധമായി സമീപിക്കാനാണ് എന്റെയും ശ്രമം- ഫഹദ് ഫാസില്‍ വ്യക്തമാക്കി.

ഫഹദ് ലാലിന്റെ കടുത്ത ആരാധകനാകുന്നത് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമ കണ്ടശേഷമാണ്. അതിലെ പ്രകടനത്തെക്കുറിച്ച്  പറയേണ്ടത്. ഒറ്റവാക്കില്‍ ഗ്രേറ്റ്. വിസ്മയിപ്പിച്ചിട്ടുള്ള, അതിശയിപ്പിച്ചിട്ടുള്ള നടനാണ് ലാല്‍. ക്യാമറയ്ക്ക് മുന്നിലാണ് ആ മാജിക് സംഭവിക്കുന്നത്. അത് എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. അല്ലാത്ത സമയങ്ങളില്‍ അദ്ദേഹം വളരെ കോണ്‍സ്റ്റന്‍ഡാണ്. നടത്തവും സംസാരവും ചിരിയുമെല്ലാം എന്നും എപ്പോഴും ഒരുപോലെ. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം മറ്റൊരാളായി മാറുകയാണ്. 

\'ദൃശ്യ\'ത്തില്‍ കണ്ടതുപോലെയാകില്ല \'കിരിടീ\'ത്തില്‍. \'നോക്കെത്താ ദൂരത്തില്‍ കണ്ടതുപോലെയാകില്ല \'രാജാവിന്റെ മകനി\'ല്‍. \'തേന്മാവില്‍ കൊമ്പത്തി\'ല്‍ കണ്ടതുപോലെയാകില്ല \'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി\'ല്‍. അതുകൊണ്ട് ഒരു താരതമ്യപഠനത്തിന് സാദ്ധ്യതയില്ല. അതുകൊണ്ട്  ആ മാജിക്കിനെക്കുറിച്ച് പറയാന്‍ ലാലേട്ടന് മാത്രമേ കഴിയൂ - ഫഹദ് പറഞ്ഞു.

ഒരിക്കലുമൊരു സൂപ്പര്‍ സ്റ്റാറിന് സ്‌ക്രീനില്‍ നിസഹായനാകാന്‍ കഴിയില്ല. പക്ഷേ ദൃശ്യത്തില്‍ മോഹന്‍ലാലിന് അത് വളരെ വേഗം സാധിച്ചെടുത്തു. ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്ന് സിനിമ കണ്ടിരിക്കുന്നവര്‍ക്കുപോലും തോന്നിപ്പോവുകയാണ്. അതൊരു പ്രതിഭയുടെ മിടുക്ക് തന്നെയാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ടാണ് ലാലേട്ടന്റെ എനിക്കിഷ്ടപ്പെട്ട മറ്റൊരു സിനിമ. അതിലെ നായികയായ ഗേളിയെ ശ്രീകുമാര്‍ ആദ്യം കാണുന്നത് മുഖംമൂടി വച്ചിട്ടാണ്. പിന്നീടാണ് ഗേളി ഒരു രോഗിയാണെന്ന് ശ്രീകുമാര്‍ അറിയുന്നത്. ഗേളിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് മുമ്പ് ശ്രീകുമാര്‍ അവളുടെ മുറിയില്‍ പോയി സാധനങ്ങള്‍ എടുത്ത് പായ്ക്ക് ചെയ്യുന്ന രംഗമുണ്ട്. അപ്പോള്‍ ഒരു മുഖംമൂടി താഴെ വീഴുകയാണ്. ആ മുഖം മൂടി എടുത്ത് ശ്രീകുമാര്‍ അതിലേക്ക് ഒന്ന് നോക്കുന്നുണ്ട്. ആ സമയം മുഖംമൂടിക്ക് ജീവന്‍ വയ്ക്കുകയാണെന്ന് തോന്നിപ്പോകും. മലയാളത്തിലെ ഏതെങ്കിലും ഒരു നടന് ഇതുപോലെ ചെയ്യാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (10 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (15 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends