Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ജനപ്രിയ നായകന്റെ പരാജയത്തിന് പിന്നില്‍ ഞാനല്ല

01 SEPTEMBER 2015 11:31 AM IST
മലയാളി വാര്‍ത്ത.

ജനപ്രിയ നായകന്‍ ദിലീപിന്റെ തുടര്‍ച്ചയായുണ്ടാകുന്ന പരാജയങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ഉത്തരവാദികളല്ലെന്ന് ദിലീപിന്റെ ആത്മമിത്രമായ നാദിര്‍ഷ. മിമിക്രികാലം തൊട്ടേ ദിലീപിന്റെ പ്രശ്‌നങ്ങളിലും ആഹ്ലാദങ്ങളിലും കൂടെ നിന്നയാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രൊജക്ടുകളെ കുറിച്ചും അഭിപ്രായം പറയാറുണ്ട്. എന്നാല്‍ ഒരു സുഹൃത്ത് എന്നതിനപ്പുറത്തുള്ള ഇടപെടലുകള്‍ നടത്താറില്ലെന്നും അത്തരത്തിലുള്ള ആക്ഷേപങ്ങള്‍ തെറ്റാണെന്നും നാദിര്‍ഷാ വ്യക്തമാക്കി.
ദിലീപിന്റെ സിനിമകളെ കുറിച്ച് അഭിപ്രായം പറയാറുണ്ട്. ചെയ്യാന്‍ പോകുന്ന പ്രൊജക്ടുകളെ കുറിച്ച് അദ്ദേഹത്തിന് തന്നെ വ്യക്തമായ നിലപാടുകളുണ്ട്. പ്രത്യേകിച്ചും, അയലത്തെ വീട്ടിലെ പയ്യന്‍ എന്ന നിലയിലുള്ള ഇമേജിനെ നിലനിര്‍ത്തുന്ന വേഷങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ദിലീപ് തിരുത്തുമെന്നും അതിനായി സുഹൃത്തുക്കളെ ആശ്രയിക്കുമെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതു ശരിയല്ല. എന്നാല്‍ ദിലീപ് തിരക്കഥ തിരുത്തുമെന്ന് പറയുന്നവര്‍ അദ്ദേഹം ചെയ്ത് വിജയിപ്പിച്ച, പരാജയപ്പെടുമായിരുന്ന നിരവധി ചിത്രങ്ങളുടെ പട്ടിക കൂടി പരിശോധിക്കണം. പരാജയപ്പെടുമായിരുന്ന എത്രയോ ചിത്രങ്ങളുടെ തിരക്കഥയില്‍ ദിലീപ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതു കൊണ്ടുമാത്രം വിജയിച്ചുപോയിട്ടുണ്ടെന്ന് സുഹൃത്ത് എന്ന നിലയില്‍ എനിക്കറിയാം. 
തന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്ന ദേ മാവേലി കൊമ്പത്ത് എന്ന ഓണക്കാല മിമിക്രി ആല്‍ബത്തിലൂടെ രംഗത്തെത്തിയ താരങ്ങളെല്ലാം ഉയര്‍ന്ന നിലയിലെത്തിയതില്‍ ആഹ്ലാദമുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു. തന്നെയും ദിലീപിനെയും കൂടാതെ കലാഭവന്‍ മണി, സലിംകുമാര്‍ തുടങ്ങി നിരവധി പേര്‍ ഇക്കൂട്ടത്തിലുണ്ട്. ദേ മാവേലി കൊമ്പത്ത് ചെയ്യുന്ന കാലത്ത് അബിയാണ് മിമിക്രിയിലെ സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ ട്രയല്‍ നോക്കുന്ന സമയത്ത് മാവേലിക്ക് പറ്റിയ ശബ്ദം അബിയെ കൊണ്ട് പലതവണ ചെയ്യിച്ചു. എന്നാല്‍ ആരുടെയും ശബ്ദം യോജിച്ചില്ല. ഒടുവില്‍ അബി മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ദിലീപ് ഇന്നസെന്റിന്റെ ശബ്ദത്തില്‍ മാവേലിയെ അനുകരിച്ചുനോക്കി. അത് നന്നായി യോജിക്കുന്നുണ്ടെന്ന് അപ്പോഴാണ് തോന്നിയത്. പിന്നീട് അബി മൂത്രമൊഴിച്ച് തിരികെ വന്നപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കാസറ്റില്‍ പേര് വയ്ക്കുന്നില്ലല്ലോയെന്ന് പറഞ്ഞതോടെ പിന്മാറി. പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള മാവേലി കേരളം കീഴടക്കുകയായിരുന്നു. ദിലീപും താരമായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (10 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (15 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends