Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

നീതിന്യായ സംവിധാനത്തിനെതിരെ പൊതുജന വികാരമുയരുന്നു... ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും ദിലീപിന്റെ കേസിലും പ്രതികള്‍ക്ക് അനുകൂലമായി വിധി വന്നതോടെ നീതിന്യായ സംവിധാനങ്ങള്‍ക്കെതിരെ പ്രതികരിച്ച് പൊതുജനങ്ങള്‍

23 JANUARY 2022 10:23 AM IST
മലയാളി വാര്‍ത്ത

നീതിന്യായ സംവിധാനത്തിനെതിരെ പൊതുജന വികാരമുയരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും ദിലീപിന്റെ കേസിലും പ്രതികള്‍ക്ക് അനുകൂലമായി വിധി വന്നതോടെയാണ് നീതിന്യായ സംവിധാനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയത്.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കണമെന്ന ഹൈക്കോടതി നിരീക്ഷണം മന്ത്രിമാര്‍ക്കും എക്‌സിക്യൂട്ടീവിനും മാത്രമല്ല കോടതിക്കും ബാധകമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു പറഞ്ഞു.

 



അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടും ദിലീപിനെ മേയാന്‍ വിടാന്‍ തയ്യാറായതാണ് നീതിന്യായ സംവിധാനക്കള്‍ക്കെതിരെ ജന വികാരം എതിരാകാന്‍ കാരണം.

ഉന്നത പോലീസുദ്യോഗസ്ഥരെ അപകടപെടുത്താനുള്ള ഗൂഢാലോചനയുടെ തെളിവാണ് കോടതിയില്‍ ഹാജരാക്കിയെന്നാണ് മനസിലാക്കുന്നത്. അതോടെയാണ് കോടതിയുടെ മട്ടുമാറിയത്. എന്നിട്ടും ദിലീപിനെ വെറുതെ വിട്ടതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

 



ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയവയില്‍ ഉണ്ടെന്ന് ഹൈക്കോടതി ഉച്ച തിരിഞ്ഞ് സിറ്റിംഗ് തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. ഈ തെളിവുകള്‍ പരിശോധിച്ചാല്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്നും സൂചനയുണ്ട് എന്നും കോടതി വ്യക്തമാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കി.

കോടതിയില്‍ നിന്നും പണി കിട്ടുമെന്ന് മനസിലാക്കിയപ്പോഴാണ് അന്വേഷണ സംഘം രണ്ടും കല്‍പ്പിച്ച് അതിപ്രധാനമായ ഈ തെളിവ് ഹാജരാക്കിയത്. ഈ തെളിവ് കോടതിയില്‍ ഹാജരാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് കോടതിയിലെത്തിയിരുന്നു. ഇതിന് ശേഷമാണ് സീല്‍ഡ് കവറില്‍ തെളിവ് ഹാജരാക്കിയത്. ഇത് കോടതിയില്‍ സമര്‍പ്പിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാരിന് തട്ടു കിട്ടിയേനെ.

 



കോടതിയുടെ പരാമര്‍ശം വന്നോടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. വികാരപരമായി കേസ് വാദിച്ചിട്ട് കാര്യമില്ല. തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കണമെന്നും അവരാവശ്യപ്പെട്ടു. രാവിലെ മുന്‍കൂര്‍ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിന്റെ അഭിഭാഷകര്‍ പിന്നീട് അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.

 

ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ അന്വേഷണവുമായി സഹകരിക്കാം. രാവിലെ എട്ട് മണിക്ക് സ്റ്റേഷനിലെത്തി, വൈകിട്ട് 6 മണി വരെ അന്വേഷണവുമായി സഹകരിക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കണം. ഏതെങ്കിലും തരത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താല്‍ ഹൈക്കോടതിക്ക് തന്റെ ജാമ്യം റദ്ദാക്കാമെന്നും ദിലീപ് കോടതിയില്‍ അറിയിക്കുന്നു. എഫ്‌ഐആറിലെ ബാലചന്ദ്രകുമാറിന്റെ പല മൊഴികളും ആദ്യം എടുത്ത മൊഴിയിലില്ല എന്നും ഇത്തരം വൈരുദ്ധ്യങ്ങള്‍ വിശദമായി പരിശോധിക്കണം എന്നുമാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.

 



എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ട്. ഈ കേസില്‍ വലിയ മാനിപ്പുലേഷന്‍സ് നടക്കുന്നുണ്ട്. പ്രതികള്‍ സാധാരണക്കാര്‍ അല്ല. സാധാരണക്കാരന്റെ വെറും വികാരവിക്ഷോഭമല്ല ദിലീപിന്റേത്. അത്തരത്തില്‍ തന്റെ വീടിന്റെ സ്വീകരണമുറിയിലിരുന്ന് ദിലീപ് വെറുതെ പറഞ്ഞതല്ല. ഒരു മുറിയിലിരുന്ന് പറഞ്ഞത് മാത്രമല്ല ഈ കേസില്‍ തെളിവായുള്ളത്. ഇതിലേക്ക് നയിക്കുന്ന പ്രവൃത്തികളും ചെയ്‌തെന്ന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

നിര്‍ണായകമായ വാദങ്ങളാണ് ഹൈക്കോടതിയില്‍ നടന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയും ചെയ്താല്‍ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നുറപ്പായിരുന്നു.

 



ദിലീപിന് വേണ്ടി അഡ്വ. ബി രാമന്‍ പിള്ളയാണ് ഹാജരായത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായതും ബി രാമന്‍ പിള്ള അസോസിയേറ്റ്‌സ് ആയിരുന്നു. രാമന്‍പിള്ളയുടെ കസര്‍ത്താണ് ഇന്നലെ ഹൈക്കോടതിയില്‍ കണ്ടത്.

ഏതായാലും സീസറിന്റെ ഭാര്യ വിശുദ്ധമായിരിക്കണമെന്ന വാദം കോടതിക്കും ബാധകമാണെന്ന ജോസഫ് സി മാത്യുവിന്റെ വാക്കുകള്‍ പ്രസക്തമാവുകയാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends