Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്താണ് ലൈംഗിക അതിക്രമം... സിനിമ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഈ വിഷയത്തില്‍ ബോധവാന്മാരല്ലെന്ന് റിമ കല്ലിങ്കല്‍

04 APRIL 2022 09:06 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് റിമ കല്ലിങ്കല്‍. സനിമാ മേഖലയിലും സമൂഹത്തിലും തന്റേതായ അഭിപ്രായം ധൈര്യപൂര്‍വ്വം പറയുന്ന വ്യക്തിയാണ് റിമ. 'മലയാള സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി നിര്‍വഹണം' എന്ന വിഷയത്തില്‍ ഐഎഫ്എഫ്‌കെ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് താരം സംസാരിച്ചു.

സ്ത്രീകളുള്‍പ്പെടെ സിനിമ മേഖലയിലുള്ളവര്‍ എന്താണ് ലൈംഗിക അതിക്രമമെന്നു ബോധവാന്മാരാകണമെന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ പറഞ്ഞു. സിനിമ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഈ വിഷയത്തില്‍ ബോധവാന്മാരല്ല. വിവിധ സിനിമ സംഘടനകള്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ മുന്‍കൈയെടുക്കണമെന്നും റിമ പറഞ്ഞു.

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചവരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. നായികനടിയായി മാത്രമല്ല കിട്ടുന്ന റോളുകളില്‍ എല്ലാം തിളങ്ങാന്‍ റിമ കല്ലിങ്കലിന് സാധിച്ചിട്ടുണ്ട്. അഭിനയം കൂടാതെ താരം ഏറെ ഇഷ്ടപ്പെടുന്ന ഡാന്‍സിലും കഴിവുകള്‍ തെളിയിച്ചിട്ടുള്ള റിമ സ്വന്തമായി കൊച്ചിയില്‍ ഒരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. മാമാങ്കം എന്നാണ് ആ സ്‌കൂളിന്റെ പേര്. അതുപോലെ സിനിമയില്‍ നിര്‍മ്മാതാവായും ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ് റിമ.

മലയാള സിനിമ മേഖലയില്‍ അടിയന്തരമായി ഇന്റേണല്‍ കമ്മിറ്റി രൂപീകരണം അനിവാര്യമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്റേണല്‍ കമ്മിറ്റി രൂപീകരണത്തിന്ചലച്ചിത്ര അക്കാദമിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ട്.

സ്ത്രീക്കും പുരുഷനും തുല്യവും നീതി പൂര്‍ണ്ണവുമായ തൊഴിലിടം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും ഇത് പ്രാവര്‍ത്തികമാകാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ. മായ കൃഷ്ണന്‍ ഇന്റേണല്‍ കമ്മിറ്റിയുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചു.

കമ്മിറ്റി രൂപീകരണത്തിന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപെട്ടു നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കണമെന്നും നിര്‍മാതാവ് അനില്‍ തോമസ് ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തക രേഖാ രാജ്, നിര്‍മാതാവ് വിഷ്ണു വേണു, ചലച്ചിത്ര പ്രവര്‍ത്തകന്‍ സന്തോഷ് കീഴാറ്റൂര്‍ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (33 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (48 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (4 hours ago)

Malayali Vartha Recommends