Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനു പിന്നാലെ ഭാര്യ കാവ്യാ മാധവനും അറസ്റ്റിലാകുമോ? കേസില്‍ പ്രതിയാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...

13 APRIL 2022 08:14 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനു പിന്നാലെ ഭാര്യ കാവ്യാ മാധവനും അറസ്റ്റിലാകുമോ, കേസില്‍ പ്രതിയാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒളിച്ചുകളിച്ചതുകൊണ്ടോ മുങ്ങിനടന്നതുകൊണ്ടോ ഇനി രക്ഷയില്ല. ഏതു നിമിഷവും കാവ്യാ മാധവന്‍ ചോദ്യം ചെയ്യലിനു ഹാജരാവുകയും ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറുകയും ചെയ്താല്‍ പണി പാളും.


നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന് കുരുക്കുമുറുകുകയാണ്. സാഹചര്യ തെളിവുകള്‍ മാത്രമല്ല കേസിലെ നിര്‍ണായകമായ പല സംഭവങ്ങളും കാവ്യയ്ക്ക് കൃത്യമായി അറിയാമെന്ന സൂചനയില്‍ തന്നെയാണ് അന്വേഷണ സംഘം എഴുതി തയാറാക്കിയ ചോദ്യാവലിയുമായി മുന്നോട്ടുവരുന്നത്.

 


നടിയെ പീഢിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ ഗൂഢാലോചന നടക്കുമ്പോള്‍ കാവ്യ മാധവന്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കൈമാറിയപ്പോഴും കാവ്യ അവിടെ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. നടയെ ആക്രമിച്ചതായ ദൃശ്യങ്ങള്‍ കാവ്യ കണ്ടിട്ടുണ്ടാകുമെന്ന ഉറച്ച ബോധ്യത്തിലാണ് കാവ്യയെ വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരിക്കുന്നത്.


കാവ്യ മാധവന് നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം തീരുമാനിക്കാന്‍ കാവ്യയ്ക്കു ക്രൈംബ്രാഞ്ച് അവസരം നല്‍കിയിരുന്നു. ആലുവയിലെ പ്ത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്താല്‍ മതിയെന്നാണ് കാവ്യ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചെങ്കിലും വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബില്‍ ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം കാവ്യക്ക് നോട്ടീസ് നല്‍കിയപ്പോള്‍ താന്‍ വിദേശത്താണെന്നും ചെന്നൈയിലെത്തിയശേഷം തിങ്കളാഴ്ചയെ നാട്ടില്‍ മടങ്ങിയെത്തൂവെന്നും തുടര്‍ന്ന് വീട്ടില്‍വച്ച് മൊഴി നല്‍കാമെന്നുമായിരുന്നു കാവ്യയുടെ മറുപടി. വധഗൂഢാലോചനക്കേസില്‍ കാവ്യക്കും തുല്യ പങ്കുള്ളതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും കാവ്യയ്‌ക്കൊപ്പം ഇരുത്തി ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.

 


ഇതിനായി സമഗ്രമായ ചോദ്യാവലിയും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ കാവ്യ പതറിയാല്‍ അന്വേഷണം മറ്റൊരു തലത്തിലേക്കു നീങ്ങും. ഉത്തരങ്ങള്‍ അവ്യക്തമോ അതല്ലെങ്കില്‍ കാവ്യയ്ക്ക് സംഭവത്തില്‍ പങ്കാളിത്തമുള്ളതായോ തെളിഞ്ഞാല്‍ കേസില്‍ പ്രതിയാക്കപ്പെടുമെന്നതാണ് സാഹചര്യം. അങ്ങനെയെങ്കില്‍ കേരളത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക് പീഡനക്കേസ് വഴിമാറുമെന്നതാണ് അതിസുപ്രധാനമായ സംഭവം.


അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായുള്ള മറ്റൊരു കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍നിന്ന് വാങ്ങിയിരിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കമുള്ളവ ഉടന്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

 


ലാപ്‌ടോപ്പ് അടക്കം അഞ്ച് ഉപകരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി സായ് സായ് ശങ്കറിനെ അന്വേഷണ സംഘം ഇന്നു ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ താന്‍ ചതിക്കപ്പെട്ടതായാണ് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിന് മുന്‍പ് മൊഴി നല്‍കിയിരുന്നത്.


കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേസിലെ അന്വഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകുകയാണ്. പ്രതിഭാഗം നല്‍കിയ ഹര്‍ജിയിയില്‍ എറണാകുളം സ്‌പെഷല്‍ അഡി. സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.

 


നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം മജിസ്ടേറ്റ് കോടതിയില്‍ നല്‍കിയ മൊഴി ദിലീപിന് എതിരായാല്‍ കേസില്‍ നടനും ഭാര്യ കാവ്യയ്ക്കുമെതിരെ വീണ്ടും കുരുക്കു മുറുകുമെന്നു വ്യക്തമാണ്.


ദിലീപിന്റെ സ്മാര്‍ട്ട് ഫോണിലെ നിര്‍ണായകമായ ചില വിവരങ്ങള്‍ ഐടി വിദഗ്ധനായ സായി ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചുകളഞ്ഞുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഇന്ന് അന്വേഷണസംഘം സായിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

 


തെളിവു നശിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സായ് ശങ്കര്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. ദിലീപിന്റെ അഭിഭാഷകര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. നഷ്ടപ്പെടുത്തിയ വിവരങ്ങളെക്കുറിച്ചും സായ് ശങ്കറിന് വ്യക്തമായി അറിയാം. മറ്റെവിടെയെങ്കിലും ഈ ദൃശ്യങ്ങള്‍ സായ് ശങ്കര്‍ കോപ്പി ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോ എന്നതാണ് ക്രൈം ബ്രാഞ്ചിന് അടിയന്തിരമായി അറിയേണ്ടത്. ഇത്തരത്തില്‍ നശിപ്പിക്കാത്ത ഒരു കോപ്പി ലഭിച്ചാല്‍ ദിലീപും കാവ്യയും മാത്രമല്ല മറ്റ് പ്രമുഖരും കേസില്‍ അറസ്റ്റിലാകുമെന്ന് വ്യക്തമാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (35 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (51 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends