ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ദൈവം ദക്ഷനെ മാത്രമെ തന്നുള്ളൂ! ചിലപ്പോഴൊക്കെ അവർക്ക് ഞാൻ ശല്യമായി മാറുന്നുണ്ടോ എന്ന് സംശയമുണ്ട്.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20 വർഷം, രണ്ടുപേരും പരസ്പരം സഹിച്ചുകൊണ്ട് അങ്ങനെ മുന്നോട്ടു പോകുന്നു.. ദാമ്പത്യ ജീവിതത്തെ കുറിച്ച് ആദ്യമായി ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംയുക്താവർമ്മ

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം.
അതേസമയം ഇപ്പോൾ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് താരം. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം എല്ലാം തുറന്നു പറഞ്ഞത്. “കഴുത്തിന് താഴേക്ക് ശില്പ ഷെട്ടി ആണ് എന്നാണ് ഞാൻ സ്വയം കരുതി വെച്ചിരിക്കുന്നത്. കൊറോണയുടെ രണ്ടാംഘട്ടത്തിൽ ഒക്കെ ചെറിയ രീതിയിൽ വീട്ടിൽ ഇരുന്നു ബോർ അടിച്ചിരുന്നു. എന്നാൽ പിന്നീട് എല്ലാ കാര്യങ്ങളും ശരിയായി. ഞാൻ ബിജു ചേട്ടനെയും മോനെയും ഓവർ കെയറിങ് ആണ് എപ്പോഴും. പലപ്പോഴും അവർക്ക് ഞാനൊരു ശല്യമായി മാറുന്നുണ്ടോ എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ടായിരുന്നുവെന്ന് സംയുക്ത വർമ്മ പറയുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 20 വർഷം പൂർത്തിയായിരിക്കുകയാണ്. രണ്ടുപേരും പരസ്പരം സഹിച്ചുകൊണ്ട് അങ്ങനെ മുന്നോട്ടു പോവുകയാണ്. ഞാൻ ചില ഡ്രസ്സ് ഒക്കെ ചെയ്തു വരുമ്പോൾ ബിജു ചേട്ടൻ ഒരുപാട് കളിയാക്കാറുണ്ട്. പക്ഷേ ആര് കളിയാക്കിയാലും എനിക്ക് ഇടണം എന്ന് തോന്നുന്ന ആഭരണങ്ങൾ ഒക്കെ ഞാൻ ധരിക്കുമെന്നും സംയുക്ത വർമ്മ കൂട്ടിചേർക്കുകയാണ്.
പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ എന്നെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നു. ആ സമയത്ത് മകൻ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. സിനിമയിൽ അഭിനയിക്കാത്തതിൽ സങ്കടം തോന്നിയിട്ടില്ല.' 'കുടുംബ ജീവിതം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞ് മകൻ പിറന്നപ്പോൾ മദർഹുഡ് നന്നായി ആസ്വദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. യോഗയൊക്കെ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ പഠിച്ച് തുടങ്ങി.' 'ഗർഭിണിയാകുന്നതിനൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതെല്ലാം മാറിയത് യോഗ തുടങ്ങിയ ശേഷമാണ്. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദൈവം പക്ഷെ ദക്ഷനെ മാത്രമെ തന്നുള്ളൂവെന്നും സംയുക്ത വർമ്മ പറയുന്നു.
https://www.facebook.com/Malayalivartha