Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ദിലീപിന്റെ മുഖത്തടിച്ചു; എനിക്കറിയില്ല ഞാന്‍ എങ്ങനെയാണ് അടിച്ചതെന്ന്... ഓരോ സംവിധായകര്‍ക്കും ഓരോ രീതിയാണ്.. ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണല്ലോ? കാരവനിലെ ആ രഹസ്യം പൊട്ടിച്ച് സോന നായര്‍

27 JUNE 2022 01:42 PM IST
മലയാളി വാര്‍ത്ത

ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലുടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സോന നായര്‍. 1996 മുതല്‍ അഭിനയത്തില്‍ സജീവമായിട്ടുള്ള നടി ചില ഗ്ലാമറസ് റോളുകളും ഇടയ്ക്ക് ചെയ്തിരുന്നു. ശരീരം അത്ര പ്രദര്‍ശിപ്പിക്കുന്ന സിനിമയല്ലെങ്കിലും അതില്‍ നിന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വ്യാപകമായി തരംഗമായി. ഇതോടെ വിമര്‍ശകരും നടിയെ തേടി എത്തിയിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോന നായര്‍ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രിയദര്‍ശന്റെ ചിത്രീകരണ രീതിയെക്കുറിച്ച് സോന നായര്‍ മനസ് തുറക്കുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഓരോ സ്‌കൂളിലും ഓരോ രീതിയാണ്. പ്രിയന്‍ ചേട്ടന്റെ സ്‌കൂളില്‍ നോ റിഫേഴ്‌സല്‍ എന്നാണ് നിയമം. നേരെ ഷോട്ടിലേക്കാണ്. പ്രോംറ്റിംഗുമില്ല. എത്ര വലുതാണെങ്കിലും എല്ലാവരും ഡയലോഗ് കാണാതെ പഠിച്ചിരിക്കണം. എന്റെ ആദ്യത്തെ സീന്‍ ദിലിപേട്ടനെ അടിക്കുന്ന രംഗമായിരുന്നു. ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോള്‍ എഡി വന്ന് ഇതാണ് സീനെന്ന് പറഞ്ഞു. ഞാന്‍ നോക്കി ഓക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എഡി വന്ന് പ്രോംറ്റിംഗില്ല ഡയലോഗ് പഠിച്ചോളൂവെന്ന് പറഞ്ഞു''. 'പ്രോംറ്റിംഗ് ഇല്ലേ എന്ന് ഞാന്‍ ഞെട്ടി. നോക്കുമ്പോള്‍ നീളമുള്ള രംഗമാണ്. എന്റെ ഡയലോഗാണ് ഏറ്റവും നീളമുള്ളത്. ആ സീന്‍ എന്റേതാണ്. അങ്ങനെ അവിടെയിരുന്ന് ഡയലോഗ് പഠിച്ചു. എല്ലാവരും ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു.

ഇത്രയും പേര് ചുറ്റും നില്‍ക്കുന്നുണ്ട്. ഇങ്ങനെയാണ് രംഗമെന്ന് പറഞ്ഞു. അടിക്കുമ്പോള്‍ എവിടെയാണ് അടിക്കുന്നതെന്ന് സോന പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. റിഹേഴ്‌സലിന് നോക്കാലോ എന്ന് കരുതി നില്‍ക്കുമ്പോള്‍ ഓക്കെ ഗോ ഫോര്‍ ടേക്ക് എന്ന്. എല്ലാവരും നിശബ്ദരായി. ഞാന്‍ അത്ഭുതപ്പെട്ടു പോയി''. ''ടേക്ക് പോകുന്നു, ഡയലോഗ് പറയുന്നു, അടിക്കുന്നു. എനിക്കറിയില്ല ഞാന്‍ എങ്ങനെയാണ് അടിച്ചതെന്ന്. റിഹേഴ്‌സലാണ് ടേക്ക്. ഒന്നും കൂടെ വേണമോ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് മനോഹരമായിട്ടുണ്ടല്ലോ എന്നായിരുന്നു പ്രിയന്‍ ചേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു വച്ചാല്‍ നല്ല ആര്‍ട്ടിസ്റ്റുകളെയാണ് ഞാന്‍ കൊണ്ടു വരുന്നത്. എന്തിനാണ് റിഹേഴ്‌സല്‍ എന്നും പറഞ്ഞ് അവരെ പിന്നേയും പരീക്ഷിക്കുന്നത് എന്നാണ്''. ''അതേസമയം മൂന്ന് തവണ റിഹേഴ്‌സല്‍ ചെയ്യിക്കുന്നവരുമുണ്ട്. റിഹേഴ്‌സലില്‍ ചെയ്തത് തന്നെ ടേക്കില്‍ കൊണ്ടുവരാന്‍ പറയുന്നവരുമുണ്ട്.

ഓരോ സംവിധായകര്‍ക്കും ഓരോ രീതിയാണ്. ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണല്ലോ'' എന്നാണ് സോന നായര്‍ പറയുന്നത്. പിന്നാലെ ഹിന്ദിയില്‍ അഭിനയിച്ച ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്. ''നരന്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദിയില്‍ വരുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദിയില്‍ വിനയ പ്രസാദിന്റെ വേഷത്തില്‍ ഞാനായിരുന്നു. ബിജു മേനോന്റെ കഥാപാത്രം ചെയ്തത് നാനാ പടേക്കറായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇവിടുത്തെ അമ്പിളി ചേട്ടനെ പോലെയുള്ള അവിടുത്തെ നടനാണ് പരേഷ് റാവല്‍. അദ്ദേഹം സ്‌പോട്ടില്‍ കയ്യില്‍ നിന്നും ഇടും. ഹിന്ദി അറിയില്ലെങ്കില്‍ ഒപ്പം നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ഹിന്ദി അറിയാമായിരുന്നത് കൊണ്ട് കൂടെ ചെയ്യാന്‍ സാധിച്ചു''. ''ഹിന്ദിയില്‍ ഷോട്ട് കഴിഞ്ഞാലും ഞാന്‍ പോകില്ല. അവിടെ തന്നെയിരുന്ന് മറ്റുള്ളവര്‍ അഭിനയിക്കുന്നതൊക്കെ കണ്ടിരിക്കും. പ്രിയന്‍ ചേട്ടന്‍ വഴക്ക് പറയും. പോയി കാരവനില്‍ ഇരിക്കൂ, മലയാളികളുടെ ജാഡ അവരും കാണട്ടെ എന്ന് പറഞ്ഞ് പ്രിയന്‍ ചേട്ടന്‍ എപ്പോഴും കളിയാക്കുമായിരുന്നു. എനിക്ക് സ്വന്തമായി ഒരു കാരവന്‍ ഒക്കെ ഉണ്ടായിരുന്നുവെന്നും സോന നായര്‍ കൂട്ടിച്ചേര്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (12 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (43 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends