Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു.. അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്... എനിക്ക് വളരെ റിയലായ അനുഭവമാണ് ആവശ്യം! ഫാന്റസിയോടോ ആര്‍ഭാടത്തോടോ താത്പര്യമില്ല.. വിവാഹം വളരെ പരമ്പരാഗതമായ രീതിയില്‍ തിരുപ്പതിയില്‍ നടക്കും... കാഞ്ചീവരം സാരി ഉടുത്ത് അതീവലളിതമായി ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം...വിവാഹസ്വപ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

02 JULY 2022 11:07 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ജാന്‍വിയുടെ ആദ്യ സിനിമ പുറത്തുവരുന്നതിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. അമ്മയുടെ വേര്‍പാടിന്റെ വേദനയും പേറിയാണ് ജാന്‍വി കപൂര്‍ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയതും അരങ്ങേറിയതുമെല്ലാം. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. 2018-ല്‍ ജാന്‍വിയ്ക്ക് കേവലം 21 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. കുട്ടിക്കാലം മുതല്‍ തന്നെ അമ്മയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ജാന്‍വി തന്റെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. കൗമാരകാലമായപ്പോള്‍ തന്നെ തന്റെ വിവാഹത്തെക്കുറിച്ചും പുരുഷസങ്കല്പത്തെക്കുറിച്ചുമെല്ലാം ജാന്‍വി അമ്മയുമായി സംസാരിച്ചിരുന്നു. അതേക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ജാന്‍വി വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവാഹത്തെക്കുറിച്ച് അമ്മയുമായി ചര്‍ച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ജാന്‍വി പറയുന്നതിങ്ങനെ:' ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. കാരണം ഞാന്‍ എളുപ്പത്തില്‍ ആണ്‍കുട്ടികളുമായി ചങ്ങാത്തത്തിലാകും.' താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവാഹത്തെക്കുറിച്ചും ജാന്‍വി തുറന്നുപറഞ്ഞു.

'എനിക്ക് വളരെ റിയലായ അനുഭവമാണ് ആവശ്യം. ഫാന്റസിയോടോ ആര്‍ഭാടത്തോടോ താത്പര്യമില്ല. ഞാനുമായി വളരെയടുപ്പമുള്ള കുറച്ചു പേര്‍ക്കൊപ്പമായിരിക്കണം വിവാഹം. എന്തായാലും വിവാഹം വളരെ പരമ്പരാഗതമായ രീതിയില്‍ തിരുപ്പതിയില്‍ നടക്കുമെന്ന് എനിക്കറിയാം. കാഞ്ചീവരം സാരി ഉടുത്ത് അതീവലളിതമായി ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം. വിവാഹത്തിനു ശേഷം വലിയൊരു സദ്യയും കാണും. അതില്‍ ഇഡ്ഡ്‌ലി, സാമ്പാര്‍, തൈര് സാദം തുടങ്ങി എല്ലാ സൗത്ത് ഇന്ത്യന്‍ ഭക്ഷണവും ഉണ്ടായിരിക്കും. അതെനിക്ക് വളരെ പ്രിയപ്പെട്ടതാണ്.' ജാന്‍വി കപൂര്‍ പറയുന്നു. അച്ഛന്‍ ബോണി കപൂര്‍ നിര്‍മ്മിക്കുന്ന മിലിയാണ് താരത്തിന്റെ അടുത്ത ചിത്രം. മലയാളത്തില്‍ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി. മിലിയെ കൂടാതെ, നടന്‍ രാജ്കുമാര്‍ റാവുവിനൊപ്പം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, സിദ്ധാര്‍ത്ഥ് സെന്‍ഗുപ്തയുടെ ഗുഡ് ലക്ക് ജെറി, വരുണ്‍ ധവാന്‍ നായകനായ ബവാല്‍ എന്നീ സിനിമകളും ജാന്‍വിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. ഇതിനിടെ സഹോദരി ഖുഷി കപൂറും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. സോയ അക്തറിന്റെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡിലേക്കെത്തുക. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെയും അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയുടെയും ആദ്യ ചിത്രം കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (14 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (24 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (35 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (49 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends