Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോശമായി ഒരാൾ ശരീരത്തിൽ തൊട്ടാൽ മനസിലാക്കാൻ ദിൽഷയ്ക്ക് അറിയാം.. ദിൽഷ ബ്ലെസ്ലിയെ മോശക്കാരനാക്കാത്തിടത്തോളം മറ്റുള്ളവർ കാര്യങ്ങൾ വളച്ചൊടിച്ച് പ്രശ്നം സൃഷ്ടിക്കുന്നത് മോശം പ്രവണതയാണ്.. ദിൽഷയ്ക്ക് വേണ്ടി റോബിന്റെ പ്രഹസനം തലയടിച്ച് പൊട്ടിക്കുമെന്ന് പറയുന്നതെല്ലാം പട്ടി ഷോയാണ്'! മലയാളി പ്രേക്ഷകർക്ക് എത്രത്തോളം സാക്ഷരതയുണ്ടെന്ന് എന്നതും വിജയിയെ പ്രഖ്യാപിച്ചപ്പോൾ മനസിലായി..' 'പല കാര്യങ്ങളും മലയാളി ഇനിയും പഠിക്കാനുണ്ട്.. തുറന്ന് പറഞ്ഞ് ഡെയ്സി

05 JULY 2022 09:34 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചത് മുതൽ വലിയ രീതിയിൽ ഡീ​ഗ്രേഡിങ് ദിൽഷയ്ക്ക് നേരെ നടക്കുന്നുണ്ട്. അത് മനസിലാക്കി ലൈവിൽ വന്ന് തന്നെ അതൊന്നും ബാധിക്കില്ലെന്ന് ദിൽഷയും പറഞ്ഞിരുന്നു. തന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ വിജയമെന്നാണ് ദിൽഷ പറഞ്ഞത്. എന്നാൽ ഫിനാലെ കഴിഞ്ഞ് പുറത്ത് വന്ന മത്സരാർഥികളെല്ലാം തന്നെ ദിൽഷയുടെ വിജയത്തിൽ അതൃപ്തിയുള്ളവരാണ്. അവരുടെ പ്രതികരണത്തിൽ നിന്ന് തന്നെ അത് വ്യക്തമാണ്. 'മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റെ പ്രഹസനം ആവശ്യമില്ലാത്തത്' എന്നാണ് മത്സരാർഥികളായിരുന്ന ഡെയ്സി ഡേവിഡും മണികണ്ഠനും പറഞ്ഞത്. 'ഫിനാലെ അടിപൊളിയായിരുന്നു.' 'പക്ഷെ വിജയിയായത് അർഹതപ്പെട്ട വ്യക്തിയല്ല. അതിന്റെ സങ്കടമുണ്ട്. മാത്രമല്ല മലയാളി പ്രേക്ഷകർക്ക് എത്രത്തോളം സാക്ഷരതയുണ്ടെന്ന് എന്നതും വിജയിയെ പ്രഖ്യാപിച്ചപ്പോൾ മനസിലായി.' 'പല കാര്യങ്ങളും മലയാളി ഇനിയും പഠിക്കാനുണ്ട്. ഞാനടക്കമുള്ള എല്ലാവരും റിയാസ് വിജയിയാകണമെന്നാണ് ആ​ഗ്രഹിച്ചിരുന്നത്.' 'ഇപ്പോഴും അവനാണ് ഞങ്ങളുടെ മനസിലെ വിജയി. ദിൽഷയ്ക്ക് വോട്ട് കിട്ടിയത് റോബിൻ ഫാൻസ് കാരണമാണ്.

ദിൽഷയ്ക്ക് അർഹതയുണ്ട്. പക്ഷെ ഇത്തരത്തിൽ വോട്ട് നേടി ജയിക്കുന്നതിൽ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.' 'നിലപാടുകളൊക്കെ ദിൽഷ പറയുന്ന വ്യക്തി തന്നെയായിരുന്നു. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പുറത്ത് നിന്ന് കളികണ്ടിട്ടാണ് റിയാസ് അകത്തേക്ക് പോയത്. റോബിൻ, ബ്ലെസ്ലി ഫാൻസിനെ കുറിച്ചും റിയാസിന് ധാരണയുണ്ടായിരുന്നു.''എന്നിട്ടും ഫാൻസുള്ള വ്യക്തിക്ക് പിന്നാലെ പോകാതെ അവൻ അവന്റെ നിലപാടുകൾ പറയാനും അതിൽ ഉറച്ച് നിൽക്കാനും ധൈര്യം കാണിച്ചു. പേടിയില്ലാതെ അവൻ സംസാരിക്കാറുണ്ട്. 'ദിൽഷ-റോബിൻ പ്രണയം അവരുടെ സ്ട്രാറ്റർജിയാണോ എന്നതിൽ കമന്റ് പറയാനില്ല. ബ്ലെസ്ലിയും ഞാനും തമ്മിൽ പ്രശ്നങ്ങളില്ല. നഷ്ടങ്ങൾ സംഭവിച്ച് കഴിഞ്ഞു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. 'വ്യക്തി വൈരാ​ഗ്യം എനിക്ക് ബ്ലെസ്ലിയോടില്ല. ബ്ലെസ്ലി തന്നോട് മോശമായി പെരുമാറുന്നുവെന്ന് തോന്നിയാൽ പ്രതികരിക്കേണ്ടത് ദിൽഷയാണ്. കാരണം അവൾ ഇതേവരെ അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല.' 'മോശമായി ഒരാൾ ശരീരത്തിൽ തൊട്ടാൽ മനസിലാക്കാൻ ദിൽഷയ്ക്ക് അറിയാം. ദിൽഷ ബ്ലെസ്ലിയെ മോശക്കാരനാക്കാത്തിടത്തോളം മറ്റുള്ളവർ കാര്യങ്ങൾ വളച്ചൊടിച്ച് പ്രശ്നം സൃഷ്ടിക്കുന്നത് മോശം പ്രവണതയാണ്.' 'ദിൽഷയ്ക്ക് വേണ്ടി റോബിൻ പ്രഹസനം കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. തലയടിച്ച് പൊട്ടിക്കുമെന്ന് പറയുന്നതെല്ലാം പട്ടി ഷോയാണ്' ഡെയ്സി ഡേവിഡ് പറഞ്ഞു. 'ദിൽഷ ജയിച്ചതിൽ സന്തോഷമുണ്ട്. വിധി എന്താണോ അത് നമ്മൾ മാനിക്കണം. 'ഹൗസിൽ മത്സരാർഥികൾ കളിച്ചപ്പോൾ പ്രേക്ഷകരും പുറത്ത് കളിച്ചുവെന്ന് പറയുന്നതാണ് ശരിയെന്നാണ്' വൈൽഡ് കാർഡായി വന്ന് പുറത്തായ മത്സരാർഥി മണികണ്ഠൻ‌ ദിൽഷയെ കുറിച്ച് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends