Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർ‌ഷങ്ങളോളം മദ്യത്തിന് അടിമ! പിന്നീടത് നിർത്താൻ ഒത്തിരി പാടുപ്പെട്ടു; ഇപ്പോൾ ആ രണ്ട് അസുഖവുമായി പോരാടിക്കൊണ്ടിരിക്കുകയാണ്... ശ്രുതി ​ഹാസന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് ആരാധകർ

05 JULY 2022 10:06 AM IST
മലയാളി വാര്‍ത്ത

തമിഴിലേക്ക് നായികയായി അരങ്ങേറിയത് സൂര്യയുടെ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയായിരുന്നു. അച്ഛനെപ്പോലെ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് ശ്രുതിയുടേയും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ മുമ്പ് വർ‌ഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നുവെന്നും പിന്നീടത് നിർത്തിയെന്നും വെളിപ്പെടുത്തി ശ്രുതി എത്തിയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. തന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും സോഷ്യൽമീഡിയ പങ്കുവെക്കാറുള്ള താരം തന്റെ പ്രണയങ്ങളെ കുറിച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ കാമുകൻ. പലപ്പോഴും കാമുകനൊപ്പമുള്ള ചിത്രങ്ങളും ആഘോഷങ്ങളുടെ വീഡിയോകളുമെല്ലാം ശ്രുതി സോഷ്യൽമീ‍ഡിയയിൽ പങ്കുവെക്കാറുണ്ട്. അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷത്തോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമെ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നുമാണ് വേർപിരിയലിനുശേഷം ശ്രുതി പറഞ്ഞത്. പ്രഭാസ് നായകനായ സലാറാണ് ശ്രുതിയുടെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

ഇപ്പോൾ തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോൾ. പിസിഒഎസ് എന്ന അസുഖവുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി ഹാസൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. തന്നെ ബാധിച്ചിരിക്കുന്ന പിസിഒഎഎസിനെക്കുറിച്ചും എൻഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ചും നടി ഇൻസ്റ്റ​ഗ്രാമിലൂടെ വിശദീകരിച്ചു. 'പിസിഒഎഎസ്, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നു. എന്നോടൊപ്പം വർക്ക്ഔട്ട് ചെയ്യുക. സ്ത്രീകൾക്ക് വെല്ലുവിളികൾ നിറഞ്ഞതും അസന്തുലിതാവസ്ഥയും വീർപ്പുമുട്ടലും ഉളവാക്കുന്ന കടുത്ത പോരാട്ടമാണിതെന്ന് അറിയാം.' 'പോരാട്ടത്തിന് പകരം എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാൻ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാൻ ഞാൻ തെരഞ്ഞെടുക്കുന്നു.' 'എന്റെ ശരീരം ഇപ്പോൾ പൂർണമല്ല പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിർത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ... ഞാൻ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം.' 'പക്ഷേ ഈ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്' ശ്രുതി വർക്കൗട്ട് വീഡിയോ പങ്കുവെച്ച് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends