Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി! നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി; നിര്‍ണായക ഉത്തരവുമായി ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്... വിചാരണകോടതി ഉത്തരവ് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇത് സുപ്രധാനമായ വഴിത്തിരിവ്...

05 JULY 2022 11:04 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്. വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. മെമ്മറി കാര്‍ഡ് വീണ്ടും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കേണ്ടതില്ല എന്നായിരുന്നു വിചാരണ കോടതി ഉത്തരവ്. എന്നാല്‍ ഇതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. എന്നാൽ ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നീട്ടി നൽകിയിരിക്കുന്ന സമയം. അതുകൊണ്ടുതന്നെ ആ സമയപരിധിക്കകം മെമ്മറി കാർഡിന്റെ ശാസ്ത്രീയ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ദിലീപിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് എടുക്കാനായി 2020 ജനുവരി 10-ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് മുന്‍പ് പരിശോധിച്ചതായി മനസ്സിലാകുന്നത് എന്നാണ് ക്രൈംബ്രാഞ്ച് വാദം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ട് എന്നും ഇത് വിചാരണക്കോടതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രോസിക്യൂഷനെ അറിയിച്ചിരുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെയും ഹൈക്കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതി നടന്‍ ദിലീപ് വിചാരണ അനന്തമായി നീളാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നുമാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ നിലപാടെടുത്തത്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റുദ്ദേശങ്ങളുണ്ടാകാം എന്നായിരുന്നു ദിലീപിന്റെ വാദം. പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും ദിലീപ് വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു.

കേസിലെ നിര്‍ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പരിശോധന വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നത്. സംസ്ഥാന ഫോറന്‍സിക് ലാബില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ മെമ്മറി കാര്‍ഡ് സംസ്ഥാന ലാബില്‍ പരിശോധിക്കുന്നതില്‍ വിശ്വാസമില്ലെന്നും ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും എന്നാല്‍ പിന്നീട് കേന്ദ്രലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ദിലീപ് വീണ്ടും രംഗത്തെത്തി. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജ് ഫോറന്‍സിക് ലാബില്‍ ഉണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ അത് പരിശോധിച്ചാല്‍ മതിയെന്നുമെന്നുമാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.നേരത്തേ വാദത്തിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപയോട് ചോദിച്ചിരുന്നു. ദൃശ്യങ്ങളുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ആരോ കണ്ടിരിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയുമാണ് അവര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ വീഡിയോയുടെ മൊത്തം ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അതിനാല്‍ ദൃശ്യങ്ങള്‍ കോപ്പി ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. അതിനിടെ മെമ്മറി കാര്‍ഡ് പരിശോധന എന്തുകൊണ്ടാണ് ദിലീപ് എതിര്‍ക്കുന്നത് ഹൈക്കോടതി ചോദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends