Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അയാളുടെ കമ്പ്യൂട്ടറിൽ.. പുറത്ത് വന്നത് ഭയാനകമായ കത്ത്... കോടതിയിലിരിക്കുന്ന ദൃശ്യങ്ങൾ എപ്പോൾ, ആര് ആക്സസ് ചെയ്തുവെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്... തെളിവ് സഹിതം അന്വേഷണ സംഘത്തിന് കൈമാറി അഡ്വ മിനി

05 JULY 2022 02:55 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് വരുന്നതോടെ പലരും ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയാണ്. ഇപ്പോഴിതാ കേസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നിരീക്ഷണമാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് പറയുകയാണ് ഹൈക്കോടതി അഭിഭാഷക അഡ്വ ടിബി മിനി പറയുകയാണ്.

ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ...

സുപ്രധാന കോടതി നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി ഇ ഡോക്യുമെന്റ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വിദഗ്ദ അഭിപ്രായം എടുക്കണമെന്നത് അടിസ്ഥാനപരമായി കേസിൽ ആവശ്യമാണെന്ന് മിനി പറഞ്ഞു. റിപ്പോർ‌ട്ടർ ചാനലിനോടായിരുന്നു മിനിയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പലർക്കും ലഭിച്ചിട്ടുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ എങ്ങനെ ചോർന്നു എന്നതാണ് പ്രധാനമായും അറിയേണ്ടത്. ദൃശ്യങ്ങൾ ചോർന്നത് അതിജീവിതയുടെ ജൂീവിതത്തെ വളരെ വലിയ രീതിയിൽ ബാധിക്കും. ആരേയും തോൽപ്പിക്കാൻ വേണ്ടിയല്ല ഈ കേസ്. അതിജീവിതയ്ക്ക് സമൂഹത്തിൽ തല ഉയർത്തി ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുകയെന്നതാണ് പ്രധാനം'. 'കഴിഞ്ഞ ദിവസം തനിക്ക് ഒരാളുടെ കത്ത് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അയാളുടെ കമ്പ്യൂട്ടറിൽ ഉണ്ടെന്നാണ് അയാൾ പറയുന്നത്. ഈ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. എത്ര ഗൗരവമായ കാര്യമാണിത്. അതുകൊണ്ട് കൂടിയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തുവെന്ന ഫോർവേഡ് നോട്ടിന് പ്രാധാന്യം ഉണ്ടാകുന്നത്'. 'കോടതിയിലിരിക്കുന്ന ദൃശ്യങ്ങൾ എപ്പോൾ, ആര് ആക്സസ് ചെയ്തുവെന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. അതിജീവിതയുടെ മൗലികാവകാശവുമായി ബന്ധപ്പെട്ട് കിടിക്കുന്ന കാര്യമാണത്. അത് ഉറപ്പാക്കുകയെന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണ്'.

കേസിൽ ഒരു പടി കൂടി മുന്നോട്ട് പോകാനായി എന്നതാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.കേസിൽ ആദ്യമായാണ് അതിജീവിത ഇത്തരത്തിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്തത്. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന സാഹചര്യത്തിലായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്'. 'തുടരന്വേഷണത്തിന് ഒന്നരമാസം സമയം ലഭിച്ചിട്ടും ആ നിലയിൽ അന്വേഷണം മുന്നോട്ട് പോയിട്ടുണ്ടെന്ന് കരുതുന്നില്ല. നേരത്തേ മൈമ്മറി കാർഡ് അന്വേഷണത്തിനുള്ള ഫോർവേഡ് നോട്ട് പോകാത്തതാണ് തുടരന്വേഷണത്തിന് തടസമായി നിൽക്കുന്ന കാര്യം എന്നാണ് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. കേസിൽ ഇപ്പോഴും പല സുപ്രധാന കാര്യങ്ങളും പോലീസ് അന്വേഷിച്ചിട്ടില്ല'. 'കേസിലെ നിർണായകമായ രേഖകൾ പലതും അഭിഭാഷകർ നശിപ്പിച്ചെന്നും അതിൽ കൃത്രിമം കാണിച്ചുവെന്നുമുള്ള ആരോപണം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ വെച്ചിരുന്നു. എന്നാൽ അതിന് അനുബന്ധമായിട്ടുള്ള അന്വേഷണം നടന്നിട്ടില്ല. നടക്കുന്നില്ലെന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും ടിബി മിനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends