Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിചാരണകോടതി എന്തുകൊണ്ടാണ് മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വിധി പുറപ്പെടുവിച്ചതെന്നത് വ്യക്തമല്ല... മെമ്മറി കാർഡ് പരിശോധിച്ചുവെങ്കിൽ നിയമത്തിന്റെ ലക്ഷ്യങ്ങൾ വിജയിക്കാൻ സഹായിക്കുകയേ ഉള്ളൂ! ഹൈക്കോടതിവിധി സ്വാഗതം ചെയ്യപ്പെടേണ്ട വിധിയാണെന്ന് അഡ്വ പ്രിയദർശൻ തമ്പി

05 JULY 2022 03:59 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന  ഹൈക്കോടതി വിധി  സ്വാഗതം ചെയ്യപ്പെടേണ്ട വിധിയാണെന്ന് അഡ്വ പ്രിയദർശൻ തമ്പി. 'വിചാരണ കോടതി എന്തുകൊണ്ടാണ് മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വിധി പുറപ്പെടുവിച്ചതെന്നത് വ്യക്തമല്ല. മെമ്മറി കാർഡ് പരിശോധിച്ചുവെങ്കിൽ നിയമത്തിന്റെ ലക്ഷ്യങ്ങൾ വിജയിക്കാൻ സഹായിക്കുകയേ ഉള്ളൂ'. 'എല്ലാ വശങ്ങളും പരിശോധിച്ച് കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി. കേസിലെ നിർണായകമായ വഴിത്തിരിവാകും വിധി എന്ന കാര്യത്തിൽ സംശയമില്ല. അതിജീവിത തന്നെ നേരിൽ വന്ന് ഇത് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കേണ്ട ഒരു സാഹചര്യമായിരുന്നു കേസിൽ ഉരുത്തിരിഞ്ഞ് വന്നത്'. 'എന്തൊക്കെ കാര്യങ്ങളാണ് പരിശോധിക്കേണ്ടത് എന്ന പ്രത്യേക ചോദ്യങ്ങൾ തയ്യാറാക്കാനുള്ള ഉത്തരവാദിത്തം പ്രോസിക്യൂഷന് ഉണ്ട്. ഏത് തരത്തിലാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്യപ്പെട്ടത്, ദൃശ്യങ്ങളിൽ എന്തെങ്കിലും മറ്റം മറിച്ചലുകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഉണ്ട് എന്ന് മനസിലാക്കിയാൽ അക്കാര്യത്തിൽ തീർച്ചയായും തുടരന്വേഷണം നടത്തേണ്ടതായി വരും'. 'കോടതി അനുവദിച്ച ഒന്നര മാസത്തെ സമയം ഒരു തരത്തിലും അന്വേഷണ സംഘം വിനിയോഗിച്ചിട്ടില്ല. സമയബന്ധിതമായി ഒരു ചാർട്ട് തയ്യാറാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അത് ചെയ്യാതിരിക്കുന്നതെന്ന് വ്യക്തമല്ല'. 'അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്ന ധാരണയാണ് പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്നത്. ഈ കേസ് എങ്ങനെയെങ്കിലും കുറ്റപത്രം സമർപ്പിച്ച് ജോലിയിൽ നിന്നും ഒഴിയാനുള്ള ശ്രമമാണ് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തുന്നത്. അതല്ലാതെ എന്തെങ്കിലും ആത്മാർത്ഥമായ സമീപനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി അറിയില്ല. നടി ആക്രമിക്കപ്പെട്ട കേസ് മാതൃകയാകേണ്ട കേസ് ആണ്. എന്നാൽ അതിന് അനുസരിച്ചൊരു ശ്രമം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (53 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends