Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയൊക്കെ കണ്ടതിന് ശേഷം ഞാനെന്തിനാണ് വിഷമിക്കുന്നത്... അവന് പൈസ കിട്ടിയില്ലെന്നല്ലേ ഉള്ളു! ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു.. ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച് പുറത്തേക്ക് വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബ്ലെസ്ലിയുടെ ഉമ്മ

06 JULY 2022 08:12 AM IST
മലയാളി വാര്‍ത്ത

ഈ സീസണിലെ മറ്റ് 19 മത്സരാർഥികളിൽ നിന്നും പല കാരണങ്ങളാൽ വേറിട്ട് നിന്ന വ്യക്തിത്വമാണ് മുഹമ്മദ് ഡിലിജെൻഡ് ബ്ലെസ്ലിയെന്ന ബ്ലെസ്ലിയുടേത്. ആദ്യ വാരങ്ങളിലെ പ്രകടനത്തിൻറെ പേരിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഫൈനൽ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാർഥിയായിരുന്നു ബ്ലെസ്ലി. എന്നാൽ 100ആം ദിനം വരെയുള്ള ആഴ്ചകളിൽ ഉയർന്നും താഴ്ന്നുമായിരുന്നു ബ്ലെസ്ലിയുടെ പെർഫോമൻസ് ​ഗ്രാഫും പ്രേക്ഷകസ്വീകാര്യതയും. ഇപ്പോഴിതാ മകന് രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും അതില്‍ സന്തുഷ്ടരാണെന്ന് പറയുകയാണ് ബ്ലെസ്ലിയുടെ ഉമ്മ. പണത്തിനെക്കാളും വലുതായി ഒത്തിരി സ്‌നേഹം ലഭിച്ചതാണ് പ്രധാനമെന്നും ഉമ്മ പറയുന്നു. നിരവധി പെണ്‍കുട്ടികളില്‍ നിന്നും വിവാഹാഭ്യര്‍ഥന വന്നതിനെ പറ്റിയും ഉമ്മ സൂചിപ്പിച്ചു. ബ്ലെസ്ലി ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച് പുറത്തേക്ക് വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഉമ്മ പറയുന്നത്. ഇത്രയും പിന്തുണ ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. അവസാന നിമിഷം ബ്ലെസ്ലി വിജയിക്കാത്തതില്‍ സങ്കടമൊന്നുമില്ല. ബിഗ് ബോസ് അല്ലേ, ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഇത്രയൊക്കെ കണ്ടതിന് ശേഷം ഞാനെന്തിനാണ് വിഷമിക്കുന്നത്. അവന് പൈസ കിട്ടിയില്ലെന്നല്ലേ ഉള്ളു. എന്തോരം സ്‌നേഹമാണ് ലഭിച്ചത്-ഉമ്മ പറയുന്നു. പ്രേക്ഷകരുടെ വിധി പോലെയാണ് ബിഗ് ബോസില്‍ കാര്യങ്ങള്‍ നടക്കുക. എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ലോക മലയാളികള്‍ക്ക് ഞാന്‍ നന്ദി പറയുകയാണെന്നും ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.ബ്ലെസ്ലിയുടെ വനിതാ ആരാധികമാരോട് ഉമ്മയ്ക്ക് പറയാനുള്ളത്..

ബ്ലെസ്ലി ആരെയും നിരാശപ്പെടുത്തില്ലെന്നാണ് തോന്നുന്നത്. ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പേരുടെ മെസേജ് ഉമ്മയുടെ ഫോണിലേക്ക് വന്നിരുന്നു.വീട്ടിലും ബ്ലെസ്ലി ഇങ്ങനൊക്കെ തന്നെയാണ്. ആരോടും പൊട്ടിത്തെറിക്കാറില്ല. ഇടയ്ക്ക് തഗ്ഗ് ഒക്കെ പറയും. രണ്ട് വര്‍ഷം മുന്‍പുള്ള ബ്ലെസ്ലി അങ്ങനെയായിരുന്നു. പിന്നെ അവന്‍ ഡൗണ്‍ ആയി പോയി. ഇപ്പോള്‍ ആ ബ്ലെസ്ലി തിരിച്ച് വന്നിരിക്കുകയാണെന്നും ഉമ്മ സൂചിപ്പിച്ചു. അതേ സമയം ബ്ലെസ്ലിയ്ക്ക് സ്വീകരണം ഒരുക്കാനെത്തിയ ആരാധകരെ കണ്ട സന്തോഷത്തിലാണ് സഹോദരി. ആരും ഉണ്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഒത്തിരി പേര്‍ വന്നു. ആള്‍ക്കാരുടെ ഇടയില്‍ നിന്നും സഹോദരനെ കാണാന്‍ പോലും സാധിച്ചില്ല. കാറില്‍ കയറിയതിന് ശേഷമാണ് കണ്ടത്. ടെലിവിഷനില്‍ ബ്ലെസ്ലിയാണ് വിന്നര്‍ എന്ന് പറയുന്നതിന് മുന്‍പേ അക്കാര്യം അറിഞ്ഞിരുന്നു. ഡെയ്‌സി മെസേജ് അയച്ച് പറഞ്ഞതാണ്. പിന്നെ ഇതുവരെ എത്തിയല്ലോ, അത് തന്നെ വലിയ കാര്യമാണെന്നും ഉമ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends