Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എൻട്രി എന്ന തലക്കെട്ടോടെ അമ്മയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു... അമ്മ'യുടെ ജനറൽബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാലിന് അതൃപ്തി; 'അമ്മ'യിൽ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറൽ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബു

06 JULY 2022 10:23 AM IST
മലയാളി വാര്‍ത്ത

താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. താരങ്ങൾ തമ്മിൽ പൊരിഞ്ഞ പോര് തന്നെയാണ് കാണാനാകുന്നത്. ഇപ്പോഴിതാ 'അമ്മ'യിൽ നിന്ന് അവധിയെടുക്കാനൊരുങ്ങുകയാണ് ജനറൽ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാൻ ഒരുങ്ങിയത്. എന്നാൽ പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറൽ ബോഡിയിൽ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എൻട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടത്. ഇതിൽ യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവരെ മോഹൻലാൽ വിളിച്ചുവരുത്തി യോഗത്തിൽ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നൽകിയത് എന്ന ചോദ്യവും ഉയർന്നു. ഇടവേള ബാബുവും ചേർന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാൻ ഒരുങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ 'അമ്മ'യുടെ ജനറൽബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ് ഏറ്റവും അധികം വിമർശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends