Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീമ എന്റെ പെങ്ങളാണ്, അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ല! അന്ന് ശശിയേട്ടന്റെ മുഖത്ത് നോക്കി ജയൻ പറഞ്ഞത്; പക്ഷെ അവസാന സമയം ജയന്റെ ആ മുഖം ശശിയേട്ടന്‍ എന്നെ കാണിച്ചിരുന്നില്ല.. ജീവനറ്റ ആ മുഖം നീ കാണേണ്ടന്നായിരുന്നു പറഞ്ഞത്; വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞ് സീമ

06 JULY 2022 12:56 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഉള്ളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന താരമാണ് സീമ. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും ആരാധകരുടെ ഉള്ളിൽ ഇപ്പോഴും ഒരു സ്ഥാനമുണ്ട് സീമയ്ക്ക്. തന്റെ14ാമത്തെ വയസില്‍ ഡാന്‍സറായാണ് സീമ സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ കരിയറിലേയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള സീമയുടെ വാക്കുകള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. 19ാമത്തെ വയസില്‍ അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു സീമയുടെ കരിയര്‍ മാറിമറിഞ്ഞത്. ഐവി ശശിയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആദ്യം വഴക്കിട്ടെങ്കിലും ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. ക്യാന്‍സര്‍ രോഗത്തോട് പൊരുതിയായിരുന്നു ഐവി ശശിയുടെ വിയോഗം. ശശിയേട്ടനോട് ഒരു ടെസ്റ്റ് നടത്താനായി പറഞ്ഞിരുന്നു. ആ ഒരു ടെസ്റ്റിലൊരു ക്വസ്റ്റ്യന്‍ മാര്‍ക്കായിരുന്നു. ഡോക്ടര്‍ എന്നോട് മാത്രമാണ് സംസാരിച്ചത്. നാലഞ്ച് ദിവസം കഴിഞ്ഞാണ് ഇത് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കൂടിയ അവസ്ഥയിലാണെന്നും പറഞ്ഞിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ശശിയേട്ടന്‍ പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇത് ക്യാന്‍സറല്ല മോളേ, എനിക്കറിയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിസിനസില്‍ കടംകയറിയ സമയത്ത് ജയലളിതയും സഹായിച്ചിരുന്നു. നന്നായി എല്ലാം ചെയ്തുതന്നിരുന്നു അവര്‍. സീമയെ ആരൊക്കെ കുഴപ്പിച്ചോ എല്ലാവരേയും ഡിസ്മിസ് ചെയ്യാനായിരുന്നു ജയലളിത പറഞ്ഞത്. ഡിസ്മിസല്ല വേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടതെന്നായിരുന്നു അവര്‍ ചോദിച്ചതെന്നും സീമ പറഞ്ഞിരുന്നു.

ജയന്‍ ചേട്ടനുമായി കുറേ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളൊക്കെയുണ്ടായിരുന്നു. ശശിയേട്ടന്റെ അമ്മയും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ലെന്നായിരുന്നു പറഞ്ഞത്. ഞങ്ങളുടെ കല്യാണസമയത്ത് അളിയന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു. നടന്‍ ജയനുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു സീമയ്ക്ക്. ജയന്റെ മരണം അറിഞ്ഞപ്പോള്‍ പോയിരുന്നു. പക്ഷേ, ആ മുഖം ശശിയേട്ടന്‍ എന്നെ കാണിച്ചിരുന്നില്ല. ജീവനറ്റ ആ മുഖം നീ കാണേണ്ട. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോള്‍ അവിടെയുള്ളത്. നിന്റെ മനസിലുള്ള ജയേട്ടന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടന്‍ പറഞ്ഞത്. അത് നന്നായി, ഊര്‍ജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസിലുള്ളതെന്നും സീമ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends