Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ധുക്കൾക്കും സുഹൃത്തുക്കൾ‌ക്കുമൊപ്പം ബാം​ഗ്ലൂരിൽ വിജയം ആഘോഷമാക്കി ദിൽഷ! വീഡിയോ കോളിലൂടെ ഒപ്പം കൂടി റോബിനും! റോബിന്റെ പ്രിയപ്പെട്ട മുമ്പെ വായെൻ അൻപെ വാ എന്ന ​ഗാനം ആലപിച്ച് ദിൽഷ

06 JULY 2022 01:57 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ഷോയുടെ സീസൺ നാലിലെ വിജയിയായിരുന്നു ദിൽഷ പ്രസന്നൻ. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. മത്സരത്തിന് ശേഷം ദിൽഷ കുടുംബത്തോടൊപ്പം ബാം​ഗ്ലൂർക്കാണ് പോയത്. അവിടെ വെച്ചാണ് വിജയിച്ചതിന്റെ ആഘോഷവും താരം നടത്തിയത്. ദിൽഷയുടെ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിജയാഘോഷത്തിൽ പങ്കെടുത്തത്. മാത്രമല്ല വിജയാഘോഷം നടക്കുമ്പോൾ ദിൽഷയുടെ ഫാൻ പേജിൽ ലൈവായി വീഡിയോ പോകുന്നുണ്ടായിരുന്നു. ദിൽഷ വിജയം ആഘോഷിക്കാൻ കേരളത്തിലേക്ക് വരുമെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ദിൽഷയുടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ നേരിട്ടെത്താൻ സാധിച്ചില്ലെങ്കിലും ഉറ്റ സുഹൃത്ത് റോബിനും വീഡിയോ കോളിലൂടെ പരിപാടിയിൽ പങ്കാളിയായി. ഒപ്പം റോബിന് പ്രിയപ്പെട്ട മുമ്പെ വായെൻ അൻപെ വാ എന്ന ​ഗാനവും ദിൽഷ ആലപിച്ചു. ​​ ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ആ​​ദ്യം റോബിനെ കാണാൻ എത്തിയ ദിൽഷ റോബിനാണ് ട്രോഫി സമ്മാനിച്ചത്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ‌ റോബിൻ പുറത്തായപ്പോൾ ഹൗസിലുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. അന്നും ദിൽഷയായിരുന്നു റോബിന് വേണ്ടി വാദിച്ചത്. വിജയിച്ചശേഷമുള്ള ദിൽഷയുടെ നന്ദി പ്രസം​ഗത്തിലും നിറഞ്ഞ് നിന്നത് റോബിനായിരുന്നു.

അതേസമയം ഒന്നാം സ്ഥാനം ദിൽഷയ്ക്ക് ലഭിച്ചത് സംബന്ധിച്ച് നിരവധി ആരോപണങ്ങളും പരിഹാസങ്ങളും സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിച്ച് ദിൽഷയും രം​ഗത്തെത്തിയിരുന്നു. ഫിനാലേക്ക് പിന്നാലെ ദിൽഷ വിന്നറാകാൻ യോ​ഗ്യയല്ലെന്ന് പറഞ്ഞ് ഒപ്പം ഉണ്ടായിരുന്ന മത്സരാർത്ഥികൾ അടക്കം നിരവധി പേർ രം​ഗത്തെത്തിയതോടയാണ് ദിൽഷ പ്രതികരിച്ച് വീഡിയോ ഇട്ടത്. 'ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ' ആണെന്നാണ് ​ദിൽഷ പറഞ്ഞത്. 'എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്.' 'ഡീ​ഗ്രേഡിം​ഗ് പോലുള്ള കാര്യങ്ങളെക്കെ ഉണ്ടാവുമെന്ന് എനിക്കറിയാം. ഇത്രയും വലിയ ഷോയല്ലേ. രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് അറിയാം. ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ.' 'കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓകെയാണ്. ഞാൻ ഇത് അർഹിക്കുന്നില്ല എന്ന് ചിലർ പറയുന്നു. പക്ഷെ ഞനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന്.' '100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. എല്ലാ ആർമികൾക്കും എന്റെ നന്ദി അറിയിക്കുകയാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരാളായി എന്നെ കണ്ടതിനും ഒപ്പം നിന്നതിനും ഒരുപാട് നന്ദി' എന്നാണ് ദിൽഷ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends