നയൻതാര- വിഘ്‌നേഷ് വിവാഹത്തിൽ സ്പെഷ്യലായി വിളമ്പിയ കാതൽ ബിരിയാണി: ഈ വിഭവം കേരളത്തിലെ വമ്പൻ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട ജോഡികളായ നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ ഒൻപതിനാണ് വിവാഹിതരായത്. ഇരുവരും പുതിയൊരു ജീവിതത്തിലേയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ദിനത്തിൽ അതിഥികൾക്കായി ഒരു സ്പെഷ്യൽ വിഭവം താരങ്ങൾ ഒരുക്കി വച്ചിരുന്നു. അതാണ് കാതൽ ബിരിയാണി.
നയൻതാര വിഘ്‌നേഷ് ശിവൻ വിവാഹവിരുന്നിൽ താരമായ വിഭവമാണ് കാതൽ ബിരിയാണി. ഇവരുടെ വിവാഹമാണ് ഒരു പുത്തൻ വിഭവത്തിനെ ഭക്ഷണ പ്രേമികൾക്കായി അവതരിപ്പിച്ചത്. പേര് കേട്ട് ഇതെന്താണെന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റില്ല. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന സാക്ഷാൽ ചക്ക തന്നെയാണ് കാതൽ ബിരിയാണിയുടെ ഹൈലൈറ്റ് ഇൻഗ്രീഡിയൻറ്. തമിഴ്നാട്ടിൽ ചക്കക്ക് പറയുന്ന പേരാണ് കാതൽ.
എന്തായാലും പേര് വ്യത്യസ്തനാണെങ്കിലും കേരളത്തിൽ ഇവൻ ചക്ക ബിരിയാണിയാണ്. ഹിന്ദിയിൽ കാതൽ എന്ന ചക്കയെന്നാണ് അർത്ഥം. തമിഴിൽ കാതൽ എന്നാൽ പ്രണയവും. ചക്കയും പ്രണയവും ചേർത്ത് അതിഥികൾക്ക് വിളമ്പിയ കാതൽ ബിരിയാണി വൈറലാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha






















