Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി​ഗ് ബോസിൽ വന്ന ശേഷം താൻ ഓപ്പണായി, സ്നേഹത്തിന് മുമ്പിൽ ചിലപ്പോഴൊക്കെ തോറ്റുകൊടുക്കേണ്ടി വരും... ഞാൻ ഇമോഷൻസെല്ലാം ഉള്ളിൽ അടക്കിവെച്ചിരുന്ന വ്യക്തിയാണ്! ഇനി വിവാഹം.. ബി​ഗ് ബോസ് താരം ബ്ലെസ്ലിയുടെ തുറന്ന് പറച്ചിൽ...

07 JULY 2022 09:10 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് സീസൺ 4 ൽ മികച്ച പ്രേക്ഷക പിന്തുണ നേടിയ ഒരു മത്സരാർതഥിയായിരുന്നു ബ്ലെസ്ലി. പല അവസരങ്ങളിലും ബ്ലെസ്ലി തന്നെ വിന്നറാകൂ എന്ന് തോന്നിയ നിമിഷങ്ങളുണ്ട്, അത്രക്കും പ്രേക്ഷക പിന്തുണയാണ് ബ്ലെസ്ലിക്ക് ലഭിച്ചത്. ബി​ഗ്ബോസ് ​ഗ്രാൻഡ് ഫിനാലെക്ക് ശേഷം നാട്ടിലെത്തിയ ബ്ലെസ്ലിയെ സ്വീകരിക്കാൻ പതിനായിരക്കണക്കിനാളുകളാണ് തിരുവനന്തപുരം എയർപോട്ടിലെത്തി ചേർന്നത്. ജനങ്ങളുടെ ഇത്രയും വലിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയും സ്നേഹവും തിരിച്ച് പ്രകടിപ്പിച്ചു. നൂറു ദിവസം ബി​ഗ്ബോസ് ഹൗസിനുള്ളിൽ താൻ എന്തൊക്കെയാണ് ചെയ്തതെന്ന് കണ്ടിട്ട് ബാക്കി കാര്യങ്ങൾ വിശദമായി പറയാം എന്നാണ് ബ്ലെസ്ലിയുടെ നിലപാട്.

നൂറ് ദിവസം നിന്ന് എനിക്ക് നേടിയെടുക്കാനുള്ളത് ഞാൻ നേടിയെന്നും ബ്ലെസ്ലി പറഞ്ഞു. ഹൗസിലെ പല ​ഗെയിമുകളിലും ആരും കണ്ടിട്ടില്ലാത്ത ലൂപ്ഹോൾ വരെ കണ്ടുപിടിച്ച് ടാസ്ക്കുകളിൽ വിജയിക്കാൻ ബ്ലെസ്ലിക്ക് കഴിഞ്ഞിട്ടുണ്ട്. ചിന്തയിലും അതില്‍ നിന്നുണ്ടാവുന്ന അഭിപ്രായങ്ങളിലും അതിന്‍റെ പ്രകടനങ്ങളിലുമൊക്കെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ട് നിന്നിരുന്നതിനാൽ മറ്റുള്ള മത്സരാർഥികളിൽ നിന്ന് തന്നെ പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്. ബി​ഗ് ബോസ് ഷോയെ കുറിച്ച് വലിയ ധാരണയില്ലാതെയാണ് താൻ കളിക്കാൻ എത്തിയതെന്ന് ബ്ലെസ്ലി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മറ്റ് മത്സരാർത്ഥികളെക്കുറിച്ച് മോശം കാര്യങ്ങളൊന്നും ഒരു ചാനലിന് നൽകിയ അഭിമുഖങ്ങളിലും പറഞ്ഞിട്ടില്ല. എല്ലാ ചോദ്യങ്ങൾക്കും മറുപടി പ്രേക്ഷകർ നിങ്ങൾ പുറത്ത് നിന്ന് കളി കണ്ട് മനസ്സിലായവർ അല്ലേ. താൻ ​ഗെയിം മുഴുവൻ കണ്ട ശേഷം അഭിപ്രായം പറയാമെന്നുമാണ് ബ്ലെസ്ലി പറഞ്ഞത്. ദിൽഷയുമായുള്ള വീട്ടിലെ പ്രശ്നങ്ങളിൽ അവസാനം ബ്ലെസ്ലി സോറി പറഞ്ഞത് പുറത്ത് ആ കാര്യങ്ങൾ ആളുകൾ ഏത് രീതിയിൽ എടുക്കുമെന്ന് അറിയില്ല എന്നതിലാണെന്നും താൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

ഇനി കുറച്ച് നാൾ വീട്ടുകാരുമൊത്ത് ചിലവഴിക്കാനാണ് ബ്ലെസ്ലിയുടെ തീരുമാനം. ബി​ഗ്ബോസിലെ എപിസോഡുകൾ എല്ലാം കണ്ട് താൻ എങ്ങനെയെന്ന് സ്വയം വിലയിരുത്തിയ ശേഷമാകും വിവാഹമൊക്കെ. ആദ്യം താൻ സ്വയം ഒന്ന് കൊള്ളാമൊ എന്ന് നോക്കട്ടെ എന്നാണ് ബ്ലെസ്ലി പറഞ്ഞത്. താൻ നൂറ് ദിവസം എന്തിനാണോ ബി​ഗ്ബോസ് ഹൗസിൽ പോയത് അത് തനിക്ക് കിട്ടിയെന്നും പറഞ്ഞു. ബ്ലെസ്ലിയുടെ വാപ്പിച്ചിയാണ് കൂടുതൽ ഇഷ്ടം, ഇപ്പോൾ അദ്ദേഹം വളരെ സന്തോഷത്തിലായിരിക്കുമെന്നും അദ്ദേഹത്തിന് ചെയ്യാനിഷട്മുള്ള കാര്യങ്ങൾ കൂടി ചെയ്യണമെന്നും കൂട്ടിച്ചേർത്തു. ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ജയമാണെങ്കിലും പരാജയമാണെങ്കിലും അമിതമായി സന്തോഷിക്കാതേയും ​ദുഖിക്കാതെയും ബ്ലെസ്ലി ഹൗസിൽ മുന്നോട്ട് പോയി. കഴിഞ്ഞ രണ്ട് ആഴ്ചയായി സോഷ്യൽമീഡിയയിലൂടെ വഴി ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടുകൊണ്ടിരുന്ന മത്സരാർഥിയായിരുന്ന ബ്ലെസ്ലി. ബി​ഗ്ബോസ് ഹൗസിൽ ദിൽഷയോട് ബ്ലെസ്ലി പലപ്പോഴായി മോശമായി പെരുമാറിയെന്ന് പറഞ്ഞ് ചില പ്രേക്ഷകർ രം​ഗത്തെത്തിയിരുന്നു. ശേഷം റോബിൻ ബി​ഗ് ബോസ് ഹൗസിലേക്ക് സന്ദർശനത്തിന് ചെന്നപ്പോൾ ദിൽഷയോട് ബ്ലെസ്ലിയെ മോശമാക്കി സംസാരിക്കുകയും ചെയ്തിരുന്നു. ബി​ഗ് ബോസിൽ വന്ന ശേഷം താൻ ഓപ്പണായി, സ്നേഹത്തിന് മുമ്പിൽ ചിലപ്പോഴൊക്കെ തോറ്റുകൊടുക്കേണ്ടി വരും. ഞാൻ ഇമോഷൻസെല്ലാം ഉള്ളിൽ അടക്കിവെച്ചിരുന്ന വ്യക്തിയാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് നന്ദിയുണ്ട് എല്ലാവരോടും താങ്ക് യു എന്നാണ് ബ്ലെസ്ലി ഫിനാലെ സ്റ്റേജിൽ നിന്നും പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends