Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മക്കളെ വല്ലാതെ സ്‌നേഹിക്കുന്ന അച്ഛനാണ്, മകള്‍ സുഹാന ഖാനെ ആരെങ്കിലും ചുംബിക്കുകയാണെങ്കില്‍ ഞാന്‍ അവന്റെ ചുണ്ടുകള്‍ വലിച്ച് പറിച്ചെടുക്കും; എന്റെ ഏകാന്തവും ആഴവും ദുഖഭരിതവുമായ കണ്ണുകള്‍ കാരണമാണ് സ്ത്രീകള്‍ക്ക് എന്നോട് ആകര്‍ഷണം തോന്നുന്നത്.. ആ കണ്ണുകള്‍ സ്‌നേഹത്തിനായി ദാഹിക്കുകയാണ്.. ഷാരൂഖ് കണ്ടെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് ആരാധകർ

07 JULY 2022 10:47 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നിരവധി പ്രത്യേകതയോടെയാണ് ചിത്രം എത്താന്‍ പോകുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിന്‍ പ്രത്യക്ഷപ്പെടുന്ന സവിശേഷത ഉള്ളതുകൊണ്ട് തന്നെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ നടത്തിയ ചില കാര്യങ്ങളാണ് വൈറലാകുന്നത്.  എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഷാരൂഖ് ഖാനോട് ആകര്‍ഷണം തോന്നുന്നതെന്ന് ഒരിക്കല്‍ കരണ്‍ ജോഹര്‍ ചോദിച്ചിരുന്നു. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ''എന്റെ ഏകാന്തവും ആഴവും ദുഖഭരിതവുമായ കണ്ണുകള്‍ കാരണമാണ് സ്ത്രീകള്‍ക്ക് എന്നോട് ആകര്‍ഷണം തോന്നുന്നത്. ആ കണ്ണുകള്‍ സ്‌നേഹത്തിനായി ദാഹിക്കുകയാണ്'' എന്നായിരുന്നു. തന്റെ മക്കളെക്കുറിച്ചും ഷാരൂഖ് ഖാന്‍ എപ്പോഴും വാചലനാകാറുണ്ട്. മകള്‍ സുഹാന ഖാനെ ആരെങ്കിലും ചുംബിക്കുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് ഒരിക്കല്‍ കരണ്‍ ഷാരൂഖ് ഖാനോട് ചോദിച്ചിരുന്നു. ''ഞാന്‍ അവന്റെ ചുണ്ടുകള്‍ വലിച്ച് പറിച്ചെടുക്കും'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. മക്കളെ വല്ലാതെ സ്‌നേഹിക്കുന്ന അച്ഛനാണ് ഷാരൂഖ് ഖാനെന്നും എന്നാല്‍ ഡര്‍ സിനിമയിലെ അച്ഛനെ പോലെയാണ് ചിലപ്പോഴൊക്കെ ഷാരൂഖ് ഖാന്‍ എന്ന് കരണ്‍ പറയുന്നുണ്ട്. ഒരിക്കല്‍ ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമ നിരസിച്ചതിനെക്കുറിച്ചും ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായെത്തിയത്. ആര്‍ മാധവനും ഷര്‍മന്‍ ജോഷിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രം നിരസിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഒരിക്കല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ കരണ്‍ ജോഹറായി മാറുകയാണെങ്കില്‍ എന്ത് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ ഷാരൂഖ് ഖാനോട് ചോദിച്ചു. താന്‍ കരണ്‍ ജോഹറായി എഴുന്നേല്‍ക്കുന്നതിനേക്കാള്‍ സാധ്യത താന്‍ കരണ്‍ ജോഹറിനൊപ്പം എഴുന്നേല്‍ക്കുന്നതാണെന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends