Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം ചെയ്യാൻ വൈകുന്നതിൽ വീട്ടിൽ നിന്നും നല്ല പ്രഷറുണ്ട്... അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ്... ഒരിക്കൽ അമ്മയ്ക്ക് അറ്റാക്ക് വന്നു.. അന്ന് 'അമ്മ എന്നോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം മാത്രം... ഇപ്പോഴിതാ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്! ആരാധകരെ കൺഫ്യൂഷനാക്കി അനു ജോസഫ്...

07 JULY 2022 12:36 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ താരമായും യൂട്യൂബറായും നിറഞ്ഞു നിൽക്കുകയാണ് പ്രേക്ഷകരുടെ ഇഷ്ട താരം അനുജോസഫ്. തന്റെ വിശേഷങ്ങളെല്ലാം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം ആരാധകരെ കൺഫ്യൂഷനാക്കിയിരിക്കുകയാണ്. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്' കുറിപ്പോടു കൂടിയാണ് ചിത്രം ഇൻസ്റ്റ​ഗ്രാമിൽ നൽകിയിട്ടുള്ളത്. ഇഷ്ടം, സ്‌നേഹം എന്നൊക്കെ സൂചിപ്പിക്കുന്ന ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്. ഇതോടെ ആരാധകർക്ക് ആകെ ഒരു കൺഫ്യൂഷൻ. പലരും ഫോട്ടോക്ക് താഴെ ആശംസകൾ നേർന്നും എന്താണ് വിശേഷം എന്ന് തിരക്കുന്നവരും കല്യാണം ആയോ എന്നാണ് ചിലരുടെ ചോദ്യം. അനു എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. അതിനിടയില്‍ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്‌സിലും മറ്റും പരസ്യമായി ചിലര്‍ വിവാഹ അഭ്യര്‍ത്ഥനകളും നടത്തിയിരുന്നു.

എന്നാൽ ഒന്നിനെ കുറിച്ചും ഒരു പ്രത്യേക പ്ലാനിങ്ങില്ല. നടക്കുമ്പോൾ നടക്കട്ടെ എന്ന് ചിന്തിക്കും. വിവാഹം ചെയ്യാൻ വൈകുന്നതിൽ വീട്ടിൽ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ്. ഒരിക്കൽ അമ്മയ്ക്ക് അറ്റാക്ക് വന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോൾ മൂക്കിൽ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കുമെന്നും അനു ജോസഫ് പറയുന്നു

കാസർഗോഡിലെ വീട്ടിലാണ് അച്ഛനും അമ്മയും സഹോദരിയുമെല്ലാം. തിരുവനന്തപുരത്തെ വീട്ടിൽ അനുവിന് കൂട്ടായി കുറേ പൂച്ചകളുണ്ട്. അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ച് വർഷങ്ങളിൽ അധികമായി. ഇന്നും ആദ്യം കണ്ട മുതലുള്ള ഇഷ്ടം തന്നെയാണ് അനുവിനോട് പ്രേക്ഷകർക്ക് ഉള്ളതും. ' ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. ഇതെന്റെ മണ്ണ്... ഇതെന്റെ താളം എന്ന ആൽബത്തിനു വേണ്ടിയാണ് അനു ആദ്യമായി മേക്കപ്പണിഞ്ഞത്. നിരവധി അവാർഡുകൾ ആണ് ആൽബത്തിന് ലഭിച്ചത്. കൈരളി ടീവിയിലെ കാര്യം നിസ്സാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി അനു മാറിയത്. അനുവിന്റെ യുട്യൂബ് ചാനലിലെ ബ്യൂട്ടിടിപ്സ്, പാചകം, മറ്റുവിശേഷങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് ചെയ്യുന്നത്. 'പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങൾ കൊണ്ട് പിരി‍ഞ്ഞതാണ്. ആദ്യ സീരിയൽ സ്‌നേഹചന്ദ്രികയാണെങ്കിലും ടെലിക്കാസ്റ്റായത് ചിത്രലേഖയാണ്. പിന്നീടു മകൾ മരുമകൾ, പഴശ്ശിരാജാ, നൊമ്പരപ്പൂവ്, മനപ്പൊരുത്തം, മിന്നുകെട്ട്, താലോലം, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (53 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends