Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തില്‍ അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്നറെന്ന് ആദ്യ റിവ്യു.. ഷാജി കൈലാസ് തന്റെ പ്രതാപ കാലത്തേയ്ക്ക് തിരിച്ചെത്തിയെന്ന് ആരാധകർ! ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ 'കടുവ'യുടെ റിലീസ്; പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ...

07 JULY 2022 04:36 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന് അനേകം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണ് ‘കടുവ.’ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ അഭിനയിക്കുന്ന ‘കടുവ’യില്‍ ബോളിവുഡ് താരം വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി എത്തുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ 'കടുവ' റിലീസ് ചെയ്തിരിക്കുകയാണ്. ഷാജി കൈലാസിന്റെ തിരിച്ചുവരവായി മാറുന്ന പക്കാ മാസ് എന്റര്‍ടെയ്‌നറാണ് കടുവയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ ഉടനീളം പൃഥ്വിരാജ് പൂണ്ടുവിളയാടുകയാണെന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം. മലയാളത്തില്‍ അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്നറെന്നാണ് ആദ്യ റിവ്യു. ഷാജി കൈലാസ് തന്റെ പ്രതാപ കാലത്തേയ്ക്ക് തിരിച്ചെത്തിയെന്ന് പറയുന്നവരും ഏറെയാണ്. ശരാശരിയില്‍ ഒതുങ്ങേണ്ട കഥയെ അവതരണ രീതിയിലെ വ്യത്യസ്തത കൊണ്ട് വേറെ ലെവലിലേയ്ക്ക് ഉയര്‍ത്തിയെന്നാണ് പൊതുവിലുള്ള അഭിപ്രായം. കാസ്റ്റിംഗ് മികച്ചതാണെന്നും പൃഥ്വിരാജ് കൂടുതല്‍ എനര്‍ജറ്റിക്ക് ആയിട്ടുണ്ടെന്നുമാണ് ആദ്യ പ്രതികരണം.

ചിത്രം ബ്ലോക്ക് ബസ്റ്ററാണെന്ന് പൃഥ്വിരാജ് ഫാന്‍സ് ഉറപ്പിച്ചുകഴിഞ്ഞു. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ചിത്രത്തില്‍ വ്യത്യസ്തമായി ഒന്നുമില്ലെന്നും നാട്ടുരാജാവും നരസിംഹവും കണ്ടവര്‍ക്ക് കടുവ കണ്ടാല്‍ പ്രത്യേകിച്ച് ഒന്നും തോന്നില്ലെന്നും പറഞ്ഞവരുണ്ട്. 'കടുവ' അഞ്ച് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends