Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയവിവാഹവും വിവാഹമോചനങ്ങളും കാരണമുണ്ടായ പ്രശ്‌നങ്ങളാല്‍ വലഞ്ഞതോടെ രേഖ സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു... പിന്നീട് പരസ്പരം സീരിയലിലൂടെ ശക്തമായൊരു തിരിച്ചുവരവ്; ഇപ്പോള്‍ വിവാദങ്ങളെയെല്ലാം അകറ്റി നിര്‍ത്തി മകനുമായി സ്വസ്ഥതയോടെയും ശാന്തമായും ജീവിതം... ഇന്നും സീരിയലിൽ തുടരുന്നത് ഒരൊറ്റ പിന്തുണ മൂലം മാത്രം! മനസ് തുറന്ന് രേഖ രതീഷ്

08 JULY 2022 07:52 AM IST
മലയാളി വാര്‍ത്ത

ബാലതാരമായി അഭിനയരംഗത്തെത്തിയ നടിയാണ് രേഖ. തിരുവനന്തപുരത്താണ് ജനനം എങ്കിലും രേഖ വളര്‍ന്നത് ചെന്നൈയിലാണ്. മാതാപിതാക്കള്‍ ചലച്ചിത്രരംഗത്ത് തന്നെയുള്ളവരായിരുന്നു. അച്ഛന്‍ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. മമ്മൂട്ടിയുടെ തുടക്കകാലങ്ങളിലെല്ലാം അദ്ദേഹത്തിന് ശബ്ദം നല്‍കിയത് രേഖയുടെ അച്ഛനായിരുന്നു. അമ്മ രാധാമണി നാടക, സിനിമാ നടിയായിരുന്നു. രേഖയുടെ അച്ഛനുമമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. അതുകൊണ്ട് തന്നെ ഇരുവീടുകളില്‍ നിന്നും വലിയ പിന്തുണയൊന്നും കിട്ടിയിരുന്നില്ല. ഇരുവരുടെയും മധ്യവയസ്സിലാണ് രേഖ ജനിക്കുന്നത്. മാതാപിതാക്കള്‍ ഏറെക്കാലം കഴിയുന്നതിന് മുമ്പ് വിവാഹമോചനം നേടി. തുടര്‍ന്ന് രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. പ്രശസ്തിയോടൊപ്പം തന്നെ രേഖയുടെ ജീവിതം വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും വിവാഹമോചനങ്ങളും കാരണമുണ്ടായ പ്രശ്‌നങ്ങളാല്‍ വലഞ്ഞ രേഖ കുറച്ചുനാള്‍ സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് മകന്‍ ജനിച്ചപ്പോഴും ഇടവേളയെടുത്തിരുന്നു. ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെയാണ് നടി ശക്തമായൊരു തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ വിവാദങ്ങളെയെല്ലാം അകറ്റി നിര്‍ത്തി മകനുമായി സ്വസ്ഥതയോടെയും ശാന്തമായും ജീവിതം നയിക്കുകയാണ് ഇപ്പോള്‍ രേഖ സതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തിയത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഏഷ്യാനെറ്റിലെ സസ്‌നേഹം തുടങ്ങി റേറ്റിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്ന ഒട്ടനേകം സീരിയലുകളില്‍ ഇപ്പോള്‍ രേഖ അഭിനയിക്കുന്നുണ്ട്. അതിനിടെ സിനിമകളില്‍ നിന്നും രേഖയെ തേടി അവസരങ്ങള്‍ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ തുറന്ന് പറയുകയാണ് താരം. താനേറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ദൈവത്തെയാണെന്ന് പറഞ്ഞ രേഖ സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എല്ലാവരേയും സഹായിക്കുമെന്ന് പറയുന്നു. കമല്‍ ഹാസനാണ് തന്റെ മോഡല്‍. ജീവിതത്തില്‍ നിരവധി വിചിത്രമായ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ രേഖ അതേക്കുറിച്ച് അധികം സംസാരിച്ചില്ല. അകലെ നിന്ന് പലരും പറയുന്നതേ കേട്ടിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നു. 'പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയല്‍ എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്ന് പറഞ്ഞ രേഖ അതിന് ഏവരോടും നന്ദിയും അര്‍പ്പിക്കുന്നു. തുടങ്ങിയ ആദ്യ ആഴ്ചയില്‍ മാത്രമേ സീരിയല്‍ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ. പിന്നീട് ഇപ്പോള്‍ വരെ സീരിയല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല. പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാന്‍ സാധിക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങളാരുമില്ല. അതാണ് സത്യം. പ്രേക്ഷകര്‍ നമ്മെ സ്‌നേഹിക്കുന്നിടത്തോളം കാലം അത് നമ്മുടെ വിജയമാണെന്ന് രേഖ സതീഷ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends