Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിൽഷയ്ക്ക് എന്നോട് അഞ്ച് മിനിറ്റ് പോലും സംസാരിക്കാറില്ല... ഫോണെടുത്ത് അ‍ഞ്ച് സെക്കന്റ് കഴിയുമ്പോൾ പറയും ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാമെന്ന്! പിന്നെ ആ ദിവസം വിളക്കത്തേയില്ല'.... 'നൂറ് ദിവസം താങ്കൾക്കൊപ്പം തന്നെയായിരുന്നില്ലേ? ഇപ്പോഴല്ലെ ആ ഹൗസിൽ‌ നിന്നും പുറത്തിറങ്ങാൻ പറ്റിയത്...' 'ഇനി കുറച്ച് ദിവസം പുറത്തുള്ള ആളുകളുമായി സംസാരിച്ച് സമയം ചിലവഴിക്കാമെന്ന് കരുതി'... ദിൽഷയുടെ വാക്കുകൾ വൈറൽ

08 JULY 2022 08:23 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. നാലാം സീസൺ അവസാനിച്ചത് ചരിത്രം കുറിച്ചുകൊണ്ടാണ്. കാരണം ആദ്യമായി ഒരു പെൺകുട്ടി ബി​ഗ് ബോസ് ടൈറ്റിൽ വിജയിച്ചിരിക്കുകയാണ്. ദിൽഷ പ്രസന്നനാണ് വിജയിയായത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമാണ് ലഭിച്ചത്. മത്സരം അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ എല്ലാവരും വളരെ ആകാംഷയോടെയാണ് വിജയിയെ അറിയാൻ കാത്തിരുന്നത്. മൂവരും തമ്മിൽ അത്രത്തോളം കടുത്ത മത്സരമായിരുന്നു നടന്നത്. വിജയിയായും റണ്ണറപ്പേഴ്സായും പുറത്തെത്തിയ മത്സരാർഥികൾക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു പക്ഷെ ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ സ്വീകരിച്ചതുമായ ഒരു സീസൺ ഇപ്പോൾ അവസാനിച്ച നാലാമത്തെ സീസൺ തന്നെയായിരിക്കും. ഒരോ സീസൺ അവസാനിക്കുമ്പോഴും മത്സരാർഥികൾക്ക് പ്രിയപ്പെട്ട ചില മത്സരാർഥികളുണ്ടാകും. അക്കൂട്ടത്തിൽ‌ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച കോമ്പോയായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ​ഗ്രാന്റ് ഫിനാലെയിൽ വെച്ച് വിജയിയായ ശേഷം നന്ദി പ്രസം​ഗം ന‍ടത്തിയപ്പോഴും ദിൽഷ ഏറ്റവും കൂടുതൽ ആവർത്തിച്ച് പറഞ്ഞതും റോബിനെ കുറിച്ചായിരുന്നു.

'എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി.' 'എന്ത് പറയണം എന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടിൽ 100 ദിവസം നിൽക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നിൽക്കുമെന്ന്.' 'ഒരുപാട് സ്‍ട്രാറ്റർജിയുള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാമെന്ന്.' 'എന്റെ ആഗ്രഹങ്ങൾ പിന്തുണച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍ ഡോ.റോബിൻ രാധാകൃഷ്‍ണൻ.' 'ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോ.റോബിൻ ആണെന്നാണ്' എന്നാണ് ദിൽഷ പറഞ്ഞത്. ഇപ്പോഴും ഇരുവരും തങ്ങളുടെ സൗഹൃദം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ആ സൗഹൃദം വിവാഹത്തിലെത്തുമോ എന്നത് ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണെന്നും എടുത്ത് ചാടി തീരുമാനം പറയില്ലെന്നുമാണ് ദിൽഷ പറഞ്ഞത്.

ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ദിൽഷയ്ക്കൊപ്പം റോബിനും വീഡിയോ കോളിലൂടെ ഭാ​ഗമായിരുന്നു. ആ അഭിമുഖത്തിനിടെ ദിൽഷയെ കുറിച്ച് റോബിൻ പറഞ്ഞ പരാതിയാണ് ഇപ്പോൾ വൈറലാകുന്നത്. താൻ വിളിക്കുമ്പോൾ ദിൽഷയ്ക്ക് സംസാരിക്കാൻ സമയമില്ലെന്നാണ് റോബിൻ പറയുന്നത്. 'ദിൽഷ എന്നോട് അഞ്ച് മിനിറ്റ് പോലും സംസാരിക്കാറില്ല. ഫോണെടുത്ത് അ‍ഞ്ച് സെക്കന്റ് കഴിയുമ്പോൾ പറയും ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാമെന്ന്.' 'പിന്നെ ആ ദിവസം വിളക്കത്തേയില്ല' എന്നാണ് റോബിൻ പരാതിപ്പെട്ടത്. ഉടൻ തന്നെ അതിനുള്ള മറുപടി ദിൽഷ നൽകി. 'നൂറ് ദിവസം താങ്കൾക്കൊപ്പം തന്നെയായിരുന്നില്ലേ? ഇപ്പോഴല്ലെ ആ ഹൗസിൽ‌ നിന്നും പുറത്തിറങ്ങാൻ പറ്റിയത്.' 'ഇനി കുറച്ച് ദിവസം പുറത്തുള്ള ആളുകളുമായി സംസാരിച്ച് സമയം ചിലവഴിക്കാമെന്ന് കരുതിയതുകൊണ്ടാണ് വിളിക്കാത്തത്' എന്നാണ്. സൗഹൃദത്തോടെയുള്ള ഇരുവരുടേയും സംസാരം ഇപ്പോൾ വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends