Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്ര വലിയൊരു ട്രോഫി കൈയ്യിൽ കിട്ടിയിട്ടും ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്... എന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല...' 'ഒരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല... എനിക്ക് ഒരുപാട് സങ്കടം തോന്നി... ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നു...' ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത് ആ ഒരൊറ്റ കാര്യം കൊണ്ട് മാത്രമാണ്! ദിൽഷയുടെ തുറന്ന് പറച്ചിൽ

08 JULY 2022 08:52 AM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിൽ ഏറ്റവും പ്രചാരമുള്ള ഷോയാണ് ബി​ഗ് ബോസ് മലയാളം. അതിന്റെ നാലാമത്തെ സീസണിനും കഴിഞ്ഞ ദിവസം തിരശ്ശീല വീണു. വിജയിയായത് നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ദിൽഷ പ്രസന്നനായിരുന്നു. വിജയിയായശേഷം തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടുള്ള നന്ദി അറിയിക്കാൻ മാത്രമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അല്ലാതെ ‌ഇത്തരം വിവാദങ്ങളും ചർച്ചകളും സംബന്ധിച്ച് തനിക്കുള്ള മറുപടി പറയാൻ ദിൽഷ തയ്യാറായിരുന്നില്ല. ഇപ്പോൾ ഇതാ തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ. തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദിൽഷ പറയുന്നത്. 'എന്നെ സ്നേഹിച്ച ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം.' 'അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി വോയ്സ് മെസേജുകളും വീഡിയോകളുമെല്ലാം കാണുന്നുണ്ട്. അവയിലെല്ലാം എന്നോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.'

'സന്തോഷിച്ചു. നിങ്ങളെല്ലാ‌വരും എന്നോട് പറഞ്ഞ ആ വാക്കുകളാണ് എന്നെ നെ​ഗറ്റിവിറ്റിയിൽ നിന്നും സംരക്ഷിച്ചത്. ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റിൽ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്.' 'അത്ര വലിയൊരു ട്രോഫി കൈയ്യിൽ കിട്ടിയിട്ടും ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.' 'ഒരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നു.' 'അതുകൊണ്ടാണ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്. ഒരുപാട് പേർ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നെ​ഗറ്റീവ് കമന്റുകളും കാണുന്നുണ്ട്.' 'അതേസമയം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നുവെന്നതാണ് സന്തോഷം നൽകുന്നത്. കുറ്റം പറയുന്നവരെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നില്ല. ഫസ്റ്റ് ലേഡി ടൈറ്റിൽ എനിക്ക് കിട്ടി. അതിലും വലിയ സന്തോഷം വേറെ ഇല്ല.' 'റോബിൻ ആർമി, ദിൽഷ ആർമി, ദിൽറോബ് ആർമി എന്നിവരോടെല്ലാം വളരെ നന്ദിയുണ്ട്. റോബിനോടൊപ്പമുള്ള നിരവധി നല്ല നിമിഷങ്ങളുണ്ട്.' 'ഊഞ്ഞാലിൽ ഇരുന്ന സംഭാഷണങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. റോബിനും ബ്ലെസ്ലിക്കും ഫാൻസുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞോ മനസിലാക്കിയോ അല്ല അവർക്കൊപ്പം നിന്നതെന്നും ദിൽഷ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends