Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹത്തിന്റെ ഫാന്‍സിനെ കണ്ട് ഞാന്‍ ഞെട്ടി... ഡോക്ടര്‍ക്ക് എത്ര ഫാന്‍സ് ഉണ്ടെന്ന് എനിക്ക് അറിയില്ല.. പുറത്ത് നിന്ന് ആരുമായിട്ടും ഒരു കോണ്‍ടാക്ടും ഇല്ലായിരുന്നു! റോബിന്‍ പെട്ടെന്ന് വീട്ടില്‍ വന്ന് പെണ്ണ് ചോദിക്കില്ല.. ഞങ്ങള്‍ രണ്ട് പേരും തമ്മിലുള്ള കാര്യമാണ്.. അത് ഞങ്ങള്‍ തന്നെ സംസാരിച്ച് തീരുമാനിക്കേണ്ടതാണ്! തുറന്ന് പറഞ്ഞ് ദില്‍ഷ പ്രസന്നന്‍

08 JULY 2022 10:16 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിരിക്കുകയാണ്. ചരിത്രം കുറിച്ചു കൊണ്ടാണ് ഇത്തവണത്തെ സീസണ്‍ അവസാനിച്ചിരിക്കുകയാണ്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് കടന്നു പോയത്. താരങ്ങള്‍ തമ്മിലുള്ള വഴക്കു മാത്രമല്ല, കയ്യാങ്കളിയും വാക്കൗട്ടുമൊക്കെ ഈ സീസണിലുണ്ട്. ആദ്യത്തെ വനതി വിന്നറേയും ഈ സീസണിലൂടെ ലഭിച്ചിരിക്കുകയാണ്. വിന്നറിനെ കുറിച്ച് വലിയ പ്രവചനങ്ങള്‍ നടന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ദില്‍ഷ പ്രസന്നനാണ് കീരിടം ചൂടിയത്.
മലയാളത്തില്‍ നിന്നും ആദ്യമായി ടൈറ്റില്‍ വിന്നറായ വനിത എന്ന പേരിലാണ് താരമിനി അറിയപ്പെടുക. അതേ സമയം ദില്‍ഷയും റോബിനും വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഒടുവില്‍ റോബിനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദില്‍ഷ തന്നെ മനസ് തുറന്നിരിക്കുകയാണ്.

'ഞാന്‍ വിന്നറാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ബാക്കിയുള്ളവരൊന്നും പ്രതീക്ഷിച്ചത് പോലെ മൈന്‍ഡ് ആക്കിയില്ല. ഒരാള്‍ മാത്രമേ സന്തോഷിച്ചുള്ളു. നമ്മള്‍ വിജയിക്കുമ്പോള്‍ നമ്മുടെ ചുറ്റുമുള്ളവര്‍ കൂടി അഭിനന്ദിക്കുമ്പോഴാണല്ലോ നമുക്ക് സന്തോഷമാവുകയുള്ളു. അവര്‍ക്കത് ചെയ്യാമായിരുന്നു. കാരണം അവര്‍ വെറുക്കാന്‍ മാത്രം ഞാന്‍ അവരോട് ഒന്നും ചെയ്തിട്ടില്ല. ബിഗ് ബോസിന് ശേഷം വളരെ വിഷമത്തിലായിരുന്നു. ഞാന്‍ പ്രതീക്ഷിച്ച കാര്യമല്ല പുറത്ത് നിന്നും ലഭിച്ചത്' ദില്‍ഷ പറയുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ ഇങ്ങനൊക്കെ സംഭവിച്ചു എന്നെനിക്ക് കാണിച്ച് തന്നിരുന്നു. അദ്ദേഹത്തിന്റെ ഫാന്‍സിനെ കണ്ട് ഞാന്‍ ഞെട്ടി. ഡോക്ടര്‍ക്ക് എത്ര ഫാന്‍സ് ഉണ്ടെന്ന് എനിക്ക് അറിയില്ല. പുറത്ത് നിന്ന് ആരുമായിട്ടും ഒരു കോണ്‍ടാക്ടും ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ച് അറിയുന്നത്. ഇനിയത് നേരെ മറിച്ചാണെങ്കിലോ, ഡോക്ടര്‍ക്ക് പുറത്ത് വിമര്‍ശകരാണ് കൂടുതലെങ്കില്‍ എനിക്കും അതല്ലായിരുന്നോ കിട്ടുക എന്ന് ദില്‍ഷ ചോദിക്കുന്നു. എനിക്കവിടെ എന്താണോ ശരി, അല്ലെങ്കില്‍ ആരാണോ ശരിയെന്ന് തോന്നുന്നത് അവരുടെ കൂടെയാണ് നിന്നത്. എന്നെ പോലൊരു വൈബ് കിട്ടിയ ആളാണ് റോബിന്‍. റോബിന്‍ പെട്ടെന്ന് വീട്ടില്‍ വന്ന് പെണ്ണ് ചോദിക്കില്ല. ഞങ്ങള്‍ രണ്ട് പേരും തമ്മിലുള്ള കാര്യമാണ്. അത് ഞങ്ങള്‍ തന്നെ സംസാരിച്ച് തീരുമാനിക്കേണ്ടതാണ്. രണ്ടാളും അതാണ് വിശ്വസിക്കുന്നതെന്ന് ദില്‍ഷയുടെ മറുപടി. പ്രണയത്തെ കുറിച്ചൊന്നും ഞങ്ങളിത് വരെ സംസാരിച്ചിട്ടില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends